പ്രതീകാത്മക ചിത്രം 
WORLD

റഷ്യയിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

കഴിഞ്ഞ ദിവസം സുനാമി ഉണ്ടായ സെവറോ കുറിൽസ്ക് മേഖലയിലാണ് ഭൂചലനം.

Author : ന്യൂസ് ഡെസ്ക്

റഷ്യയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം സുനാമി ഉണ്ടായ സെവറോ കുറിൽസ്ക് മേഖലയിലാണ് ഭൂചലനം. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഈ ആഴ്ച ആദ്യം റഷ്യയിലെ കാംചത്ക ഉപദ്വീപിൽ ഉണ്ടായ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് ജപ്പാന്റെയും റഷ്യയുടെയും തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ഉണ്ടായതിനെത്തുടർന്ന് മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. സുനാമിക്ക് പിന്നാലെ 600 വർഷത്തിന് ശേഷം ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT