WORLD

ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന മനുഷ്യര്‍; ചന്ദ്രന്റെ മറുപാതി കണ്ടു; ചരിത്രം കുറിച്ച് ആര്‍ട്ടെമിസ് 2 ദൗത്യസംഘം

പേടകം ചന്ദ്രന് ഏറ്റവും അടുത്തെത്തുന്ന ഫ്‌ളൈ ബൈ എന്ന പ്രതിഭാസം പുലര്‍ച്ചെ 5.30-ഓടെ ആരംഭിച്ചു.

Author : ന്യൂസ് ഡെസ്ക്

ചാന്ദ്ര ദൗത്യം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ചരിത്രം കുറിച്ച് ആര്‍ട്ടിമിസ് 2. ഭൂമിയില്‍നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യര്‍ എന്ന പുതിയ റെക്കോര്‍ഡാണ് ആര്‍ട്ടിമിസ് 2 ദൗത്യ സംഘം സ്വന്തമാക്കിയത്. ഭൂമിയില്‍ നിന്ന് ഏകദേശം 2,52,760 മൈല്‍ ദൂരം ഒറയോണ്‍ പേടകം താണ്ടിയതോടെ 1970-ല്‍ അപ്പോളോ 13 സ്ഥാപിച്ച റെക്കോര്‍ഡാണ് ആര്‍ട്ടിമിസ് 2 തകര്‍ത്തത്. പേടകം ചന്ദ്രന് ഏറ്റവും അടുത്തെത്തുന്ന ഫ്‌ളൈ ബൈ എന്ന പ്രതിഭാസം പുലര്‍ച്ചെ 5.30-ഓടെ ആരംഭിച്ചു.

അപ്പോളോ 8 ദൗത്യത്തില്‍ ചിത്രീകരിച്ച എര്‍ത്ത്‌റൈസ് എന്ന ചിത്രം ആധുനിക ക്യാമറകള്‍ ഉപയോഗിച്ച് വീണ്ടും പകര്‍ത്തന്‍ സംഘം ലക്ഷ്യമിടും. 6 മണിക്കൂര്‍ വരെ നീളുന്ന ഈ ഘട്ടത്തില്‍, 40 മിനിറ്റോളം ഭൂമിയില്‍ നിന്നു പേടകത്തിലേക്കും തിരിച്ചുമുള്ള ആശയവിനിമയം തടസ്സപ്പെട്ടു. ഈ സമയം ചന്ദ്രന്‍ പേടകത്തിനും ഭൂമിക്കും ഇടയില്‍ മറയായി വരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതു ചന്ദ്രയാത്രയില്‍ പതിവുള്ളതാണെന്നും ഇതിനെ നേരിടാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും നാസ അറിയിച്ചു.

40 മിനുട്ട് ബ്ലാക്ക് ഔട്ട് പൂര്‍ത്തിയായതായും ഒറയോണ്‍ പേടകം ഭൂമിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചുവെന്നും നാസ അറിയിച്ചു. റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റിന കോച്ച്, എന്നിവരും കനേഡിയന്‍ സ്‌പേസ് ഏജന്‍സിയുടെ ജെറെമി ഹാന്‍സെനുമാണ് ദൗത്യസംഘത്തിലുള്ളത്. സംഘം ചന്ദ്രന് പിന്നിലൂടെയും സഞ്ചരിച്ചു. ആദ്യമായാണ് ചന്ദ്രന്റെ മറുവശത്തുകൂടി മനുഷ്യന്‍ സഞ്ചരിക്കുന്നത്. വളരെ നിഗൂഢമായി കരുതപ്പെടുന്ന ഭാഗത്തുകൂടി ആദ്യമായാണ് മനുഷ്യ സംഘം യാത്ര ചെയ്യുന്നത്.

SCROLL FOR NEXT