Venezuela mine collapse Source; X
WORLD

വെനസ്വേലയിൽ സ്വർണ ഖനി തകർന്ന് അപകടം; 14 പേർ മരിച്ചതായി റിപ്പോർട്ട്

എൽ കാലാവോ മുനിസിപ്പാലിറ്റിയിൽ കനത്ത മഴയെ തുടർന്ന് അപകടമുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

Author : ന്യൂസ് ഡെസ്ക്

എൽ കാലാവോ; തെക്കൻ വെനിസ്വേലയിലെ സ്വർണ്ണ ഖനി തകർന്നു. റോഷിയോയിലെ എൽ കാലാവോ പട്ടണത്തിലാണ് കനത്ത മഴയെ തുടർന്നുണ്ടായ അപകടത്തിൽ 14 പേർ മരിച്ചതായി റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം ഖനിയിൽ മണ്ണിടിച്ചിലിന് കാരണമായി.

മൃതദേഹങ്ങൾ കണ്ടെത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സൈറ്റിന് സമീപം ഒരു കമാൻഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചുകൊണ്ട് റോസിയോ മേയർ വുഹെൽം ടോറെല്ലസ് ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

SCROLL FOR NEXT