ജെറ്റ് വിമാനം തകർന്നുവീണ ദൃശ്യങ്ങൾ  Source: Screengrab/ x PTI
WORLD

ധാക്കയിലെ സ്‌കൂളിലേക്ക് ജെറ്റ് വിമാനം തകർന്നുവീണു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ധാക്കയിലെ വടക്കൻ ഉത്തരപ്രദേശത്തുള്ള മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് കാമ്പസിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് എഫ്-7 ബിജിഐ വിമാനം തകർന്നുവീണത്.

Author : ന്യൂസ് ഡെസ്ക്

ധാക്ക: ധാക്കയിലെ സ്കൂൾ കാമ്പസിലേക്ക് ജെറ്റ് വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനമാണ് തകർന്നുവീണത്. നാല് പേർക്ക് പരിക്കേറ്റെന്നും അഗ്നിശമന ഉദ്യോഗസ്ഥർ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ധാക്കയിലെ വടക്കൻ ഉത്തര പ്രദേശത്തുള്ള മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് കാമ്പസിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് എഫ്-7 ബിജിഐ വിമാനം തകർന്നുവീണത്. അടിയന്തര സേവനങ്ങൾ അപകടസ്ഥലത്ത് എത്തിയെങ്കിലും അപകടം വലിയ നടുക്കമാണ് സൃഷ്ടിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

അപകടത്തിൽ 13 പേർക്ക് പരിക്കേറ്റതായാണ് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. അപകട കാരണം എന്താണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ല.ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു എന്ന് മാത്രമാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥ ലിമ ഖാൻ പറഞ്ഞതെന്ന് എഎപിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യറിപ്പോർട്ട് ചെയ്തു.

വ്യോമസേനയുടെ പരിശീലന ദൗത്യങ്ങൾക്കായി സാധാരണയായി ഉപയോഗിക്കുന്ന ചൈനീസ് നിർമിത എഫ്-7 ബിജിഐ വിമാനം തകർന്നുവീഴാനിടയായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അന്വേഷണസംഘം അറിയിച്ചു.

SCROLL FOR NEXT