ബെഞ്ചമിന്‍ നെതന്യാഹു 
WORLD

"കാന്‍സര്‍ ബാധിതനായിരുന്നു; തുടക്കത്തില്‍ തന്നെ പ്രതിരോധിച്ചു"; വെളിപ്പെടുത്തി ബെഞ്ചമിന്‍ നെതന്യാഹു

സ്ഥിരമായി നടത്തുന്ന പരിശോധനയിലാണ് വിവരം പുറത്തറിഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

ടെല്‍ അവീവ്: കാന്‍സര്‍ ബാധിതനായിരുന്നുവെന്നും കൃത്യമായ ചികിത്സയിലൂടെ രോഗമുക്തി നേടിയെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒന്നര വര്‍ഷം മുമ്പാണ് രോഗം കണ്ടെത്തിയതെന്നും ഉടന്‍ തന്നെ ചികിത്സിച്ചുവെന്നും നെതന്യാഹുവിന്റെ മെഡിക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥിരമായി നടത്തുന്ന പരിശോധനയിലാണ് വിവരം പുറത്തറിഞ്ഞത്.

കാന്‍സറിന്റെ ആദ്യഘട്ടം ആയിരുന്നതിനാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ സാധിച്ചെന്നും രോഗലക്ഷണങ്ങള്‍ ഒന്നും ശേഷിക്കുന്നില്ലെന്നും വാര്‍ഷിക മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നര വര്‍ഷം മുമ്പാണ് ചികിത്സ നടന്നത്. ഇറാനുമായുളള യുദ്ധത്തിനിടെ രോഗാവസ്ഥയെ കുറിച്ച് പുറത്തുവരാതിരിക്കാന്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും ഇറാന്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ നടത്തുമെന്നതിനാലാണ് അങ്ങനെ ശ്രദ്ധിച്ചത് എന്നും നെതന്യാഹു എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. താന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും പ്രോസ്‌റ്റേറ്റില്‍ ചെറിയ ഒരു പ്രശ്‌നം ഉണ്ടായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.

ഒന്നര വര്‍ഷം മുമ്പ് വിജയകരമായി ശസ്ത്രക്രിയ നടത്തി. അതിന് ശേഷം കൃത്യമായ മെഡിക്കല്‍ നിരീക്ഷണത്തിലാണ്. അവസാനത്തെ നിരീക്ഷണത്തില്‍ ഒരു കുത്ത് പോലെ, തുടക്ക ഘട്ടത്തിലുള്ള ഒരു കാന്‍സര്‍ കണ്ടെത്തുന്നത്. തന്റെ പ്രായത്തിലുള്ളവര്‍ക്ക് ഇത് സാധാരണമാണെന്നും ഡോക്ടര്‍ പറഞ്ഞുവെന്നും നെതന്യാഹു പറയുന്നു.

SCROLL FOR NEXT