കെയർ സ്റ്റാർമർ Source; X / Reuters
WORLD

സന്ദർശനലക്ഷ്യം ലക്ഷ്യം വ്യാപാരബന്ധം; ഇന്ത്യയുമായുള്ള വിസ കരാറിൽ നിന്ന് പിന്മാറുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

വ്യാപാര കരാർ ഒപ്പിടാനുള്ള മുൻ ശ്രമങ്ങളെ വിസകൾ തടഞ്ഞിരുന്നുവെന്നും, നിലവിലെ കരാർ അനുസരിച്ച് മോദിയുമായുള്ള ചർച്ചകളിൽ വിസാ വിഷയം ഉയർത്താൻ ആഗ്രഹിക്കുന്നില്ലെന്നും സ്റ്റാർമർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയുമായുള്ള വിസ കരാറിൽ നിന്ന് പിന്മാറുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സാറ്റാർമർ ഇക്കാര്യം വ്യക്തമാക്കിയത്. യാത്രയിൽ വിസ ചർച്ചകളുടെ ഭാഗമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വ്യാപാര കരാറിനെ സാമ്പത്തിക നേട്ടങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണാ് ഇന്ത്യാ സന്ദർശനം.

അടുത്തിടെ ഒപ്പുവച്ച ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടി‌എ) വ്യാപാരത്തിലും നിക്ഷേപത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്റ്റാർമർ പറഞ്ഞു. വിസ ആക്‌സസ് വിപുലീകരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അത് പദ്ധതികളുടെ ഭാഗമല്ല, സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രയോജനം നേടുന്നതിനാണ് ഈ സന്ദർശനമെന്നുമായിരുന്നു സ്റ്റാർമർ മറുപടി നൽകിയത്.

മെയ് മാസത്തിൽ ധാരണയാക്കി, ജൂലൈയിൽ ഒപ്പുവച്ച് അടുത്ത വർഷം പ്രാബല്യത്തിൽ വരാനിരിക്കുന്ന വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കും, കൂടിക്കാഴ്ചകൾക്കുമായാണ് സ്റ്റാർമർ ഇന്നു മുതൽ രണ്ടുദിവസത്തെ ഇന്ത്യാ സന്ദർശനം നടത്തുന്നത്. വ്യാപാര കരാർ ഒപ്പിടാനുള്ള മുൻ ശ്രമങ്ങളെ വിസകൾ തടഞ്ഞിരുന്നുവെന്നും, നിലവിലെ കരാർ അനുസരിച്ച് മോദിയുമായുള്ള ചർച്ചകളിൽ വിസാ വിഷയം ഉയർത്താൻ ആഗ്രഹിക്കുന്നില്ലെന്നും സ്റ്റാർമർ പറഞ്ഞു.

അതേ സമയം നാടുകടത്തൽ, സുരക്ഷാ സഹകരണം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ സ്റ്റാർമർ തള്ളിക്കളഞ്ഞു. ഇന്ത്യയുമായി ഒരു റിട്ടേൺ കരാർ ഉള്ളതിനാൽ ഇത് ഒരു "പ്രശ്നമല്ല" എന്ന് സ്റ്റാർമർ പറഞ്ഞു. ട്രംപിന്റെ കീഴിൽ യുഎസ് എച്ച് -1 ബി വിസ ഫീസ് ഉയർത്തിയത് മൂലം ഇന്ത്യൻ ടെക് പ്രൊഫഷണലുകൾക്ക് കൂടുതൽ സാധ്യതകൾ തുറക്കാനാകില്ലെന്നും സ്റ്റാർമർ വ്യക്തമാക്കി. എങ്കിലും ബ്രിട്ടണിൽ മികച്ച പ്രതിഭകളെ എത്തിക്കണമെന്ന് ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി സൂചിപ്പിച്ചു.

രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി മുംബൈയിലെത്തിയ കെയർ സ്റ്റാർമറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ, മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. നാളെ മുംബൈയിലെ രാജ്ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാർമറെ കാണും.

തുടർന്ന് ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന സിഇഒ ഫോറത്തിലും ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025 ലും ബ്രിട്ടീഷ് പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഉന്നതതല ചർച്ചകളും ഉഭയകക്ഷി സഹകരണത്തിനായുള്ള വിഷൻ 2035 റോഡ്മാപ്പ് അവലോകനവും സന്ദർശനത്തിൽ ഉൾപ്പെടും.

SCROLL FOR NEXT