WORLD

ഫ്രാന്‍സിസ് മാര്‍പാപ്പയെ തള്ളി കത്തോലിക്കാ സഭ; കടുത്ത യാഥാസ്ഥിതിക നിലപാടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനം

സ്വവര്‍ഗ്ഗവിവാഹം, കൂടി താമസം, പുനര്‍വിവാഹിതര്‍ക്കുള്ള ആശിര്‍വാദം എന്നിവ സംബന്ധിച്ചും വത്തിക്കാന്‍ കനത്ത നിശബ്ദത പാലിക്കുന്നു.

Author : കവിത രേണുക

ഫ്രാന്‍സിസ് മാര്‍പാപ്പ തുടങ്ങിവെച്ച പരിഷ്‌കരണ നടപടികള്‍ തള്ളി കത്തോലിക്ക സഭയുടെ പരമോന്നത സമിതി. അപ്പോസ്‌തോലിക കാലഘട്ടത്തിലെ പാരമ്പര്യങ്ങള്‍ മുറുകെ പിടിച്ചാല്‍ മതിയെന്ന് കര്‍ദിനാള്‍ കണ്‍സിസ്റ്ററി തീരുമാനിച്ചു. വനിതകള്‍ക്ക് പൗരോഹിത്യമോ ഡീക്കന്‍ പദവിയോ നല്‍കില്ല. പുനര്‍ വിവാഹിതര്‍ക്കുള്ള ആശീര്‍വാദം, സഹജീവനം, സ്വവര്‍ഗ വിവാഹം എന്നിവയിലെല്ലാം പരമ്പരാഗത നിലപാടിലേക്ക് കത്തോലിക്ക സഭ തിരികെ പോയി.

നയ പരിഷ്‌കരണങ്ങള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ രൂപീകരിച്ച സിനഡ് ഓണ്‍ സിനഡാലിറ്റി ഇനി ചേരില്ല. ഇതിന് പകരം ഇനി എല്ലാവര്‍ഷവും തുടര്‍ച്ചയായി കര്‍ദിനാള്‍ കണ്‍സിസ്റ്ററി നടക്കും. അടുത്ത കര്‍ദ്ദിനാള്‍ കണ്‍സിസ്റ്ററി ജൂണില്‍ ചേരും.

സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ തുടര്‍ച്ചയെക്കുറിച്ചും സ്വവര്‍ഗ്ഗവിവാഹം, കൂടി താമസം, പുനര്‍വിവാഹിതര്‍ക്കുള്ള ആശിര്‍വാദം എന്നിവ സംബന്ധിച്ചും വത്തിക്കാന്‍ കനത്ത നിശബ്ദത പാലിക്കുന്നു. ഇവയില്‍ ഫ്രാന്‍സിസ് എടുത്ത് നിലപാടുകളെ കത്തോലിക്കാ സഭ തുടര്‍ കണ്‍സിസ്റ്ററികളില്‍ തള്ളിക്കളഞ്ഞിക്കുമെന്ന് സൂചന. ഇവയെല്ലാം പാപങ്ങളുടെ പട്ടികയിലേക്ക് തിരികെ വരാന്‍ സാധ്യതയുണ്ട്.

വനിതകള്‍ തലയാകേണ്ടന്നും, സംസാരിക്കുന്നത് സഭയുടെ തലയെക്കുറിച്ചല്ല ഉടലിനെ കുറിച്ചാണെന്നും അതില്‍ ഓരോ അവയവത്തിനും ഓരോ ജോലിയുണ്ട്. ആ ജോലികള്‍ വ്യത്യസ്തമാണെന്നുമായിരുന്നു വനിതാ പൗരോഹിത്യത്തെക്കുറിച്ച് ഉള്ള ചോദ്യങ്ങള്‍ക്ക് കര്‍ദിനാള്‍ മാരുടെ മറുപടി.

SCROLL FOR NEXT