കാർഗോ ജെറ്റ് കടലിൽ മറിഞ്ഞതിൻ്റെ ദൃശ്യം Source: X/ Lee Golden
WORLD

ഹോങ്കോങിൽ കാർഗോ ജെറ്റ് കടലിൽ മറിഞ്ഞു; രണ്ട് മരണം

ദുബായിൽ നിന്ന് എത്തിയ വിമാനമാണ് ലാൻഡിങിനിടെ അപകടത്തിൽ പെട്ടത്

Author : ന്യൂസ് ഡെസ്ക്

ചൈന: ഹോങ്കോങിൽ കാർഗോ ജെറ്റ് കടലിൽ മറിഞ്ഞു അപകടം. രണ്ട് പേർക്ക് ദാരുണാന്ത്യം. എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫുകളാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

എമിറേറ്റ്സ് സ്കൈകാർഗോ ഫ്ലൈറ്റ് EK9788 വിമാനമാണ് ലാൻഡിങിനിടെ അപകടത്തിൽ പെട്ടത്. തുർക്കി വിമാനക്കമ്പനിയായ എയർ ആക്ട് സർവീസ് നടത്തിയിരുന്ന ബോയിംഗ് 747-481 വിമാനം ദുബായിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എത്തുന്നതിനിടെയാണ് അപകടം. ലാൻഡിങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീഴുകയായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി.

തകരാറിലായ റൺവേ താത്കാലികമായി അടച്ചു. ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന കുറഞ്ഞത് 11 കാർഗോ വിമാനങ്ങളെങ്കിലും റദ്ദാക്കിയതായാണ് എയർപോർട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം.

SCROLL FOR NEXT