Errol Musk Source; REUTERS
WORLD

കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തി എറോൾ മസ്ക് ; ഇലോൺ മസ്ക് പിതാവിൽ നിന്ന് അകന്നതിന് കാരണമിതോ?

ഇപ്പോൾ 79 വയസുകാരനായ മസ്കിന്റെ പിതാവ് എറോൾ മസ്‌കിനെതിരെ 1993 മുതൽ തന്റെ അഞ്ച് മക്കളെയും, മറ്റ് കുട്ടികളേയും ലൈംഗികമായി പീഡിപ്പിച്ചതിന് കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Author : ന്യൂസ് ഡെസ്ക്

ശതകോടീശ്വരനും സ്പേസ് എക്സ് സിഇഓയുമായ ഇലോൺ മസ്‌ക് തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. അഭിമുഖങ്ങളിലും സംവാദങ്ങളിലുമെല്ലാാ സജീവമാകുന്ന മസ്ക് പക്ഷെ തന്റെ പിതാവുമായുള്ള ബന്ധത്തിൽ അത്ര സുഖകരമായ സ്ഥിതിയില്ല. അതുമായി ബന്ധപ്പെട്ട് അധികം മനസ് തുറന്നിട്ടുമില്ല. ഇപ്പോഴിതാ അതിന് കാരണം കണ്ടെത്തിയെന്ന് അവകാശപ്പെടുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ.

ഇപ്പോൾ 79 വയസുകാരനായ മസ്കിന്റെ പിതാവ് എറോൾ മസ്‌കിനെതിരെ 1993 മുതൽ തന്റെ അഞ്ച് മക്കളെയും, മറ്റ് കുട്ടികളേയും ലൈംഗികമായി പീഡിപ്പിച്ചതിന് കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതാകാം ഇലോൺ മസ്കിനെ അച്ഛനിൽ നിന്ന് അകറ്റിയ കാരണമെന്നാണ് റിപ്പോർട്ടുകൾ. പിതാവുമായുള്ള പ്രശ്നങ്ങളിൽ കുടുംബാംഗങ്ങൾ സഹായത്തിനായി എലോണിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇടയ്ക്കിടെ മധ്യസ്ഥ ചർച്ചകൾ നടന്നതായും റിപ്പോർട്ടുണ്ട്.

എന്നാൽ ഈ വാർത്തകളെ പൂർണമായും നിഷേധിച്ചാണ് മസ്ക് പ്രതികരിച്ചത്. വസ്തുതാവിരുദ്ധമായ , അസംബന്ധമായ റിപ്പോർട്ടുകളാണിതെന്നാണ് മസ്ക് പറഞ്ഞത്. പല കുടുംബാംഗങ്ങളും തെറ്റായ കാര്യങ്ങൾ കെട്ടിച്ചമയ്ക്കുകയും "കുട്ടികളെ പറയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് മസ്ക് ആരോപിച്ചു.

മൂന്ന് സ്ത്രീകളെ വിവാഹം കഴിച്ചിട്ടുള്ള എറോൾ, കുറഞ്ഞത് ഒമ്പത് കുട്ടികളുടെ പിതാവാണ്. ചിലകുട്ടികളുടെ രണ്ടാനച്ഛനുമാണ്. ഇമെയിലുകൾ, കുടുംബാംഗങ്ങളുടെ അഭിമുഖങ്ങൾ, വ്യക്തിപരമായ കത്തുകൾ എന്നിവ ഉദ്ധരിച്ച് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് അയാൾക്ക് കുടുംബത്തിൽ ശക്തമായ അധികാര സ്ഥാനം ഉണ്ടായിരുന്നു എന്നാണ്. അത് ദുരുപയോഗം ചെയ്തതായും പരാമർശിക്കുന്നു.

എന്നാൽ ഒരു പരാതിയെക്കുറിച്ച് മാത്രമേ തനിക്ക് അറിവുള്ളൂയെന്ന് എറോൾ പറഞ്ഞതായി പറയപ്പെടുന്നു. അതിനെ ന്യായീകരിക്കുന്ന സാഹചര്യത്തെളിവുകളും, വാദങ്ങളും അയാൾ നിരത്തിയാതായും റിപ്പോർട്ടിൽ പറയുന്നു. ഇലോണും താനുമായി അടുത്ത ബന്ധമുണ്ടെന്ന് എറോൾ അവകാശപ്പെട്ടതായി പറയുന്ന റിപ്പോർട്ടുകളിൽ പിതാവിനക്കുറിച്ചുള്ള ഇലോണിന്റെ മൗനത്തെയാണ് സംശയാസ്പദമായി ചൂണ്ടിക്കാണിക്കുന്നത്.

SCROLL FOR NEXT