WORLD

"യുഎസിന്റെ ഗുണ്ടായിസം പ്രതീക്ഷിച്ചത്, ഇറാന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റം"; ഖമനേയിയുടെ കൊലപാതത്തില്‍ അപലപിച്ച് ചൈനയും റഷ്യയും

ഇറാന്‍ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയത് ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും ലംഘനമാണെന്ന് ചൈന പ്രസ്താവനയില്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഇറാനിലെ ആക്രമണങ്ങളെ അപലപിച്ച് ഉത്തരകൊറിയ. നടന്നത് ഇറാന്റെ പരമാധികാരത്തിലേക്കുള്ള നിയമവിരുദ്ധ കടന്നുകയറ്റമാണെന്ന് ഇറാന്‍. യുഎസിന്റെ ഗുണ്ടായിസം പ്രതീക്ഷിച്ചിരുന്നതാണെന്നും ഉത്തരകൊറിയ പ്രസ്താവനയില്‍ പറഞ്ഞു.

ചൈനയും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ഇറാന്‍ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയത് ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും ലംഘനമാണെന്ന് ചൈന പ്രസ്താവനയില്‍ പറഞ്ഞു.

റഷ്യയും ഇറാനെതിരായ ആക്രമണത്തിലും അലി ഖമനേയിയുടെ കൊലപാതകത്തിലും അപലപിച്ച് രംഗത്തെത്തിയിരുന്നു. നടന്നത് ഹീനമായ കൊലപാതകമാണെന്നും അപലപിക്കുന്നുവെന്നുമായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞത്.

'അന്താരാഷ്ട്ര നിയമങ്ങളും മാനുഷ്യ ധാര്‍മികതയും കാറ്റില്‍പ്പറത്തി നടത്തിയ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമോന്നത നേതാവ് സയിദ് അലി ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും ഹീനമായ കൊലപതകങ്ങളില്‍ എന്റെ അനുശോചനം സ്വീകരിക്കുക,'ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന് എഴുതിയ കുറിപ്പില്‍ പുടിന്‍ പറഞ്ഞു.

റഷ്യയില്‍ സൗഹൃദപരമായ റഷ്യന്‍-ഇറാനിയന്‍ ബന്ധങ്ങളുടെ വികാസത്തിന് വ്യക്തിപരമായി വളരെയധികം സംഭാവന നല്‍കിയ ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞനായി ആയത്തുള്ള ഖമനേയി ഓര്‍മിക്കപ്പെടുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇറാന്‍ ഭരണകൂടത്തിന്റെ ആസ്ഥാനം തകര്‍ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന പുറത്തുവിട്ടു. ഈ ആക്രമണത്തിലാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത് എന്നാണ് കരുതുന്നത്. നേരത്തെ ആക്രമണത്തിന്റെ ചിത്രങ്ങള്‍ മാത്രമായിരുന്നു പുറത്തുവന്നിരുന്നത്.

'ഓപ്പറേഷന്‍ റോറിംഗ് ലയണ്‍ ആരംഭിച്ച ശേഷം ടെഹ്‌റാന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇറാനിയന്‍ ഭീകര ഭരണകൂടത്തിന്റെ ആസ്ഥാനത്ത് ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തുന്നു. കഴിഞ്ഞ ദിവസം വ്യോമപാതയില്‍ ആധിപത്യം നേടുന്നതിനായി ഐഎഎഫ് വലിയ തോതില്‍ ആക്രമണങ്ങള്‍ നടത്തി,' വീഡിയോയ്‌ക്കൊപ്പം ഐഡിഎഫ് കുറിച്ചു.

ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇസ്രയേലിലും യുഎസ് ക്യാംപുകളും ലക്ഷ്യമിട്ട് ശക്തമായ ആക്രമണങ്ങളാണ് ഇറാന്‍ നടത്തിയത്. 27 ഓളം യുഎസ് ക്യാംപുകളില്‍ പ്രത്യേകിച്ചും മിഡ്ഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ് ആക്രമണം.

അതേസമയം ഇറാനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് ഭീഷണിയുയര്‍ത്തി. ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാന്‍ പറയുന്നു. എന്നാല്‍ ഇറാന്‍ അങ്ങനെ ചെയ്താല്‍ തങ്ങള്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.

SCROLL FOR NEXT