യുഎസിലെ കൊളറാഡോയില്‍ ഇസ്രയേല്‍ അനുകൂല പ്രകടനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ആക്രമണത്തില്‍ ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഫ്രീ പലസ്തീന്‍ മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് പ്രകടനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. 45 കാരനായ സോലിമണ്‍ എന്നയാളാണ് ആക്രമണം നടത്തിയത്.
പ്രകടനത്തിന് നേരെ ഇന്ധനം നിറച്ച കുപ്പികള്‍ എറിയുകയായിരുന്നു സോലിമണ്‍. കൊളറാഡോയിലെ ബോള്‍ഡര്‍ നഗരത്തിലെ ഒരു മാളിനടത്തായിരുന്നു ഇസ്രയേല്‍ അനുകൂലികള്‍ റാലി നടത്തിയത്.
സയണിസം അവസാനിപ്പിക്കുക, പലസ്തീന്‍ സ്വതന്ത്രമാക്കുക, ഇവര്‍ കൊലപാതകികളാണ് എന്നിങ്ങനെയും മുദ്രാവാക്യമുയര്‍ത്തുന്നുണ്ട് സോലിമണ്‍. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോയി. ആക്രമണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെന്ന് എഫ്ബിഐ പറഞ്ഞു. ആസൂത്രിത ഭീകരാക്രമണമാണെന്ന് എഫ്ബിഐ തലവന്‍ കഷ് പട്ടേല്‍ വിശേഷിപ്പിച്ചത്.