അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം.അഫ്ഗാൻ തെക്കുകിഴക്കൻ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തത്. കുനാറിലെ ഉൾപ്രദേശങ്ങളിലാണ് ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർ എത്തിച്ചേരാൻ ശ്രമിക്കുകയാണെന്നും താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.
നിലവിലെ സൂചനകളനുസരിച്ച് 1,411 പേർ കൊല്ലപ്പെടുകയും 3,124 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ തുടർച്ചയായി ഭൂചലനങ്ങൾ ഉണ്ടാകുന്നുണ്ട്. രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തനം തുടരുകയാണ്. തുടർചലനങ്ങൾ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഭൂകമ്പത്തിന്റെ തീവ്രത മൂലം 5,412 വീടുകൾ തകർന്നതായാണ് അറിയിച്ചിരിക്കുന്നത്.