WORLD

കറാച്ചി ഷോപ്പിംഗ് മാളിലെ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ചു; 70ഓളം പേരെ കാണാതായി

1200ലധികം കടകള്‍ സ്ഥിതി ചെയ്യുന്ന മാളില്‍ വായുസഞ്ചാരമില്ലാത്ത നിലയിലായിരുന്നു കെട്ടിടങ്ങൾ ഉണ്ടായിരുന്നത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

കറാച്ചി: പാകിസ്ഥാനില്‍ കറാച്ചി നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിൻ്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു വീണതോടെ കാണാതായ 70ഓളം പേര്‍ക്കായി അഗ്നിശമന സേന തെരച്ചില്‍ നടത്തുകയാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് സിന്ധ് പൊലീസ് മേധാവി ജാവേദ് ആലം ഓധോ പറഞ്ഞു. 24 മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. 1200ലധികം കടകള്‍ സ്ഥിതി ചെയ്യുന്ന മാളില്‍ വായുസഞ്ചാരമില്ലാത്ത നിലയിലായിരുന്നു കെട്ടിടങ്ങൾ ഉണ്ടായിരുന്നത്.

SCROLL FOR NEXT