ഫ്ളൈ ദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ കോപൈലറ്റിൻ്റെ വിവരങ്ങൾ പുറത്ത് 
WORLD

'ഹമാം അല്‍ ഹമ്മാമി തീവ്ര നിലപാടുള്ള വ്യക്തി'; ഫ്ളൈ ദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ കോപൈലറ്റിൻ്റെ വിവരങ്ങൾ പുറത്ത്

ഒമാന്‍ എയർലൈന്‍സ് നേരത്തെ ഹമാം അല്‍ ഹമ്മാമിനെ നേരത്തെ പുറത്താക്കിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

ദുബായ്: ഫ്ളൈ ദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ സഹ പൈലറ്റിൻ്റെ വിവരങ്ങൾ പുറത്തു വന്നു. ഹമാം അല്‍ ഹമ്മാമി എന്ന ഇയാളെ നേരത്തെ ഒമാന്‍ എയർലൈന്‍സ് പുറത്താക്കിയതാണ്. തീവ്ര നിലപാടുകളെ തുടർന്നാണ് ഹമാം അല്‍ ഹമ്മാമിയെ മുൻ കമ്പനി പുറത്താക്കിയത്.

എട്ട് മാസം മുൻപാണ് ഇയാൾ ഫ്ളൈ ദുബായ് കമ്പനിയിൽ ചേർന്നത്. ഇയാളുടെ പിതാവ് ഒമാനിയും മാതാവ് സിറിയക്കാരിയുമാണ്. യുഎഇയിലാണ് ഇയാൾ ജനിച്ചതെന്നുമാണ് വിവരം. ഹമാം അൽ-ഹമ്മാമി ഒമാൻ എയറിൽ ഏഴ് വർഷം ജോലി ചെയ്യുകയും 2025 ഫെബ്രുവരിയിൽ അവിടെ നിന്നുംവിട്ട് 2025 ജൂണിൽ റോയൽ എയർ മൊറോക്കോയിൽ ചേരുകയും ചെയ്തു.

2026 ജനുവരിയിൽ അവിടെനിന്നും പിരിഞ്ഞതാണ് ഫ്ളൈ ദുബായിൽ ചേർന്നതെന്നാണ് വിവരം. തീവ്ര നിലപാടുകളുള്ള ഹമാം അൽ ഹമ്മാമിയെ ഫ്ളൈറ്റ് ട്രെയിനിങ്ങിൽ നിന്ന് ഒഴിവാക്കി മറ്റൊരു ചുമതല നൽകിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിൻ്റെ യാത്രമധ്യേ സഹപൈലറ്റ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. വിമാനത്തിൻ്റെ നിയന്ത്രണം പിടിച്ചെടുത്ത് തകർക്കാൻ സഹ പൈലറ്റ് ശ്രമിച്ചു.

ആക്രമണത്തിനിടയിൽ വിമാനം പെട്ടെന്ന് ആയിരക്കണക്കിന് അടി താഴേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചാർ ശക്തമായി പ്രതിരോധിക്കുകയും കോക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.

തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുക്കുകയും, സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി അടിയന്തരമായി ഇറക്കുകയും ചെയ്തു.

SCROLL FOR NEXT