ദിനേഷ് കെ. പട്നായിക് Source: File photo
WORLD

ദിനേഷ് കെ. പട്നായിക് കാനഡയിലെ ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണർ; സ്ഥാനപതിയെ നിയമിക്കുന്നത് ഒൻപത് മാസത്തിന് ശേഷം

2023ല്‍ വഷളായ ഇന്ത്യ- കാനഡ ബന്ധം പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് ഇരുരാജ്യങ്ങളും നയതന്ത്രപ്രതിനിധികളെ നിയമിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കാനഡയിലെ ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി ദിനേഷ് കെ. പട്നായികിനെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രകാരം ദിനേഷ് ഉടൻ തന്നെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സ്ഥാനമേൽക്കും. 2023ല്‍ വഷളായ ഇന്ത്യ- കാനഡ ബന്ധം പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് ഇരുരാജ്യങ്ങളും നയതന്ത്രപ്രതിനിധികളെ നിയമിച്ചത്.

2024 ഒക്ടോബറിലാണ് കാനഡയിലെ സ്ഥാനപതിയെ ഇന്ത്യ പിൻവലിക്കാൻ തീരുമാനിച്ചത്. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിൻ്റെ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ - കാനഡ ബന്ധം വഷളായത്. ഇത് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾക്ക് വഴിയൊരുക്കി. കഴിഞ്ഞ ഒക്ടോബറിൽ സ്ഥാനപതിയെ പിൻവലിച്ച് ഒൻപത് മാസത്തിന് ശേഷമാണ് വീണ്ടും രാജ്യം സ്ഥാനപതിയെ നിയമിക്കുന്നത്.

1990 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ദിനേഷ് പട്നായിക്, ദീർഘകാല അനുഭവപരിചയമുള്ള നയതന്ത്രജ്ഞനാണ്. നിലവില്‍ സ്പെയ്നിലെ ഇന്ത്യന്‍ സ്ഥാനപതിയായി സേവമനുഷ്ഠിക്കുകയാണ് ദിനേഷ് കെ. പട്നായിക്. ഇന്ത്യയിലെ കനേഡിയന്‍ ഹെെക്കമീഷണറായി ക്രിസ്റ്റഫർ കൂട്ടറിനെ കാനഡ നിയമിച്ചു.

SCROLL FOR NEXT