WORLD

ഡൊണാള്‍ഡ് ട്രംപ്, ബെഞ്ചമിന്‍ നെതന്യാഹു, മാര്‍പാപ്പ; ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികള്‍ !

ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംമ്ദാനിയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രമുഖന്‍

Author : ന്യൂസ് ഡെസ്ക്

2026ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടിക ടൈം മാഗസിന്‍ പുറത്തുവിട്ടു. രാഷ്ട്രീയക്കാര്‍, കലാകാരന്മാര്‍, സംരംഭകര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.

ഇറാനില്‍ സൈനിക നടപടികള്‍ ആരംഭിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യുദ്ധത്തെ അപലപിച്ച് ട്രംപിനെ വിമര്‍ശിച്ച മാര്‍പാപ്പയും പട്ടികയിലുണ്ട്.

ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംമ്ദാനിയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രമുഖന്‍. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം, ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി സാനേ തകൈച്ചി, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ, ബംഗ്ലാദേശിന്റെ താരീഖ് റഹ്‌മാന്‍ എന്നിവരും പട്ടികയിലുണ്ട്. എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

മിഡില്‍ ഈസ്റ്റിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഡാന്‍ കെയ്ന്‍, മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫ്രേ എന്നിവരുള്‍പ്പെടെ പ്രധാന യുഎസ് ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ഇന്ത്യന്‍ അമേരിക്കന്‍ സെലിബ്രിറ്റി ഷെഫ് വികാസ് ഖന്ന, യൂട്യൂബ് മേധാവി നീല്‍ മോഹന്‍, ബോളിവുഡ് നടന്‍ റണ്‍ബീര്‍ കപൂര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖര്‍.

SCROLL FOR NEXT