ഡൊണാൾഡ് ട്രംപ്  Source; X
WORLD

''യുഎസ് ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും'', മത്സരം റഷ്യയോടും ചൈനയോടും; ലോകത്തെ ആശങ്കയിലാഴ്ത്തി ട്രംപിന്റെ പ്രഖ്യാപനം

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു മുമ്പായാണ് ട്രംപിന്റെ പ്രഖ്യാപനം

Author : ന്യൂസ് ഡെസ്ക്

സിയോൾ: 30 വര്‍ഷങ്ങള്‍ക്ക് ശേഷം ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവ പദ്ധതികളില്‍ റഷ്യയും ചൈനയും പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. രണ്ട് രാജ്യങ്ങളും പരീക്ഷണ ശേഷി വര്‍ധിപ്പിക്കുമ്പോള്‍ യുഎസ് ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയാണ്. അത്തരം ഒരു സാഹചര്യം ഇനിയുണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി.

'മറ്റു രാജ്യങ്ങള്‍ ആണവ പരീക്ഷണ പദ്ധതികള്‍ നടത്തുന്നതിനാല്‍ അതിനൊപ്പം നമുക്കും ആണവ പരീക്ഷണങ്ങള്‍ നടത്തണമെന്ന് ഞാന്‍ യുദ്ധ വകുപ്പിനോട് നിര്‍ദേശിച്ചു,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടു മുമ്പായാണ് ട്രംപിന്റെ പോസ്റ്റ്. റഷ്യ അടുത്തിടെ ആണവ പരീക്ഷണം നടത്തിയതിനെതിരെ അടുത്തിടെ ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിന്റെ പുതിയ നീക്കം.

വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതാണ് ആണവായുധങ്ങള്‍. പക്ഷെ യുഎസിന്റെ സായുധ ശക്തി വര്‍ധിപ്പിക്കുന്നതിന് അത്തരം പരീക്ഷണങ്ങള്‍ നടപ്പാക്കാതെ പറ്റില്ലെന്നും ട്രംപ് പറഞ്ഞു.

മറ്റേത് രാജ്യത്തേക്കാളും ആണവായുധങ്ങള്‍ യുഎസിനുണ്ട്. റഷ്യ രണ്ടാം സ്ഥാനത്താണ്. ചൈന വളരെ പിന്നിലാണെങ്കിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒപ്പമെത്തും. ആണവ പരീക്ഷണ പ്രക്രിയ ഉടന്‍ തന്നെ യുഎസ് ആരംഭിക്കും. പക്ഷേ, പ്രക്രിയ എങ്ങനെ ആയിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

നീണ്ട നാളത്തെ യുഎസ് നയം അവസാനിപ്പിച്ചുകൊണ്ടാണ് ട്രംപിന്റെ പുതിയ തീരുമാനം. അവസാന യുഎസ് ആണവായുധങ്ങള്‍ ശീതയുദ്ധം അവസാനിച്ചതായി ജോര്‍ജ് ഡബ്ല്യു ബുഷ് മൊറട്ടോറിയം പുറത്തിറക്കുന്നതിന് മുമ്പ് 1992 സെപ്തംബര്‍ 23നാണ് അവസാനമായി യുഎസ് ആണവായുധ പരീക്ഷണം നടത്തിയത്. നെവാഡയിലെ ഒരു രഹസ്യ സംവിധാനത്തില്‍ വെച്ചാണ് പരീക്ഷണം നടന്നത്.

ലാസ് വേഗാസിന് 105 കിലോമീറ്ററിന് അപ്പുറത്തുള്ള നെവാഡയിലെ പരീക്ഷണ സ്ഥലം ഇപ്പോഴും യുഎസ് സര്‍ക്കാരിന് കീഴിലാണ്.

SCROLL FOR NEXT