Donald Trump  Source; X
WORLD

800ഓളം വധശിക്ഷകൾ പിൻവലിച്ചതിന് ഇറാന് നന്ദിയറിയിച്ച് ട്രംപ്

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സമാധാന ബോർഡ് രൂപീകരിച്ചതായി ട്രംപ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: ഇറാനിൽ സർക്കാരിനെതിരെ തെരുവിൽ പ്രതിഷേധിച്ച നൂറുകണക്കിനാളുകളെ പിടികൂടി വധശിക്ഷയ്ക്ക് വിധിച്ച നടപടി അധികൃതർ പിൻവലിച്ചതിന് പിന്നാലെ പരസ്യമായി നന്ദിയറിയിച്ച് ഡൊണാൾഡ് ട്രംപ്. "ഇന്നലെ നടക്കേണ്ടിയിരുന്ന 800ലധികം വധശിക്ഷകൾ ഇറാൻ നേതൃത്വം റദ്ദാക്കിയ തീരുമാനത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, നന്ദി" ട്രംപ് സമൂഹമാധ്യമ പേജായ ട്രൂത്ത് സോഷ്യൽ നെറ്റ്‌വർക്കിൽ എഴുതി.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സമാധാന ബോർഡ് രൂപീകരിച്ചതായി ട്രംപ് അറിയിച്ചു. ബോർഡിലെ അംഗങ്ങളെ ഉടൻ പ്രഖ്യാപിക്കും. വധശിക്ഷ നടപ്പിലാക്കാൻ ഇറാൻ തീരുമാനിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും എന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.

പ്രതിഷേധക്കാരെ വധിക്കുന്ന നടപടി ഇറാൻ നിർത്തിവച്ചിട്ടുണ്ടെന്നും ഇറാൻ സൈനികരുടെ നടപടി തുടരുകയാണെങ്കിൽ അവർക്കെതിരെ കടുത്ത സൈനിക ആക്രമണം നടത്തുമെന്നും ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇറാനിയൻ സർക്കാർ വൃത്തങ്ങളിൽ നിന്ന് ഇതു സംബന്ധിച്ച ഉറപ്പ് ലഭിച്ചതായും ട്രംപ് അറിയിച്ചു. ഇറാനിലെ ദേശസ്നേഹികള്‍ പ്രതിഷേധങ്ങള്‍ തുടരണമെന്നും സ്ഥാപനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നുമാണ് ട്രൂത്ത് സോഷ്യല്‍ വഴിയുള്ള ട്രംപിന്‍റെ ആഹ്വാനം.

SCROLL FOR NEXT