Source: X
WORLD

ദുബായ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രദേശത്ത് വൻ തീപിടിത്തം

തീയണക്കാൻ ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ പ്രദേശത്ത് വൻ തീപിടിത്തം. വിമാനത്താവളത്തിലെ ഇന്ധന ടാങ്കിനാണ് തീപിടിച്ചത്. തീയണക്കാൻ ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു.

ഇറാൻ-ഇസ്രയേൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടരുകയാണ് ഇറാൻ. സൗദിക്ക് നേരെ കഴിഞ്ഞ രാത്രിയിലുണ്ടായ ആക്രമണ ശ്രമം പ്രതിരോധ സേന തടഞ്ഞിരുന്നു.

അതേസമയം, യുദ്ധ സാഹചര്യത്തിൽ സൗദി കിരീടാവകാശിയും യുഎഇ പ്രസിഡൻ്റും തമ്മിൽ ചർച്ച നടത്തി. ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു.ഗൾഫ് മേഖലയിലെ സാഹചര്യങ്ങൾ ഇരുനേതാക്കളും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ലക്ഷ്യം പൂർത്തിയാകുന്നതു വരെ ഇറാനു മേൽ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചിട്ടുള്ളത്. എന്നാൽ ഇറാൻ ചർച്ചകൾക്ക് തയ്യാറായെന്ന ട്രംപിൻ്റെ അവകാശ വാദം ഇറാൻ വിദേശകാര്യ മന്ത്രി നിഷേധിച്ചിട്ടുണ്ട്.

SCROLL FOR NEXT