Source: UN
WORLD

സുഡാനിലെ ഡാര്‍ഫറില്‍ പള്ളിയില്‍ ഡ്രോണ്‍ ആക്രമണം; 70ലധികം പേര്‍ കൊല്ലപ്പെട്ടു

പള്ളിയിൽ പ്രഭാത പ്രാർഥനയ്ക്കിടെയാണ് ആക്രമണം നടന്നത്

Author : ന്യൂസ് ഡെസ്ക്

സുഡാൻ: ഡാർഫർ മേഖലയിലെ എൽ ഫാഷറിലെ പള്ളിയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ 70ലധികം പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പള്ളിയിൽ പ്രഭാത പ്രാർഥനയ്ക്കിടെയാണ് ആക്രമണം നടന്നത്. അ‍ർധസൈനിക വിഭാ​ഗമായ ആർഎസ്എഫ് ആണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. പള്ളിയിൽ ജുമാ നമസ്കാരത്തിന് എത്തിയവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 20ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഈ മേഖലയിലാണ് യുദ്ധത്തെ തുടർന്ന് പട്ടിണി രൂക്ഷമായ അബു ഷൂകിലുള്ളവരെ പാർപ്പിച്ചിരിക്കുന്ന അഭയാർഥി ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നത്. ഡാർഫറിൽ സുഡാനി സൈന്യത്തിന്റെ നിയന്ത്രണത്തിൽ അവശേഷിക്കുന്ന ഏക പട്ടണമാണ് എൽ ഫാഷർ.

ആക്രമണത്തിൽ ഐക്യരാഷ്ട്രസഭ അപലപിച്ചു. ആർഎസ്എഫ് നടത്തുന്നത് വംശീയ ആക്രമണമാണെന്ന ആശങ്ക യുഎൻ ഉയർത്തി.

SCROLL FOR NEXT