ബാലിയിലെ ഫെറി സർവീസ് (പ്രതീകാത്മക ചിത്രം) Source: The Bali Sun
WORLD

ഇന്തോനേഷ്യയില്‍ 65 പേരുമായി പോയ ബോട്ട് മുങ്ങി; 43 പേരെ കാണാനില്ല

ബാലിയിലെ ഒരു റിസോര്‍ട്ട് ഐലന്‍ഡിന് സമീപമാണ് സംഭവം.

Author : ന്യൂസ് ഡെസ്ക്

ഇന്തോനേഷ്യയില്‍ ബോട്ട് മുങ്ങി 43 പേരെ കാണാതായി. 53 യാത്രക്കാരും 12 ജീവനക്കാരും അടക്കം 65 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ മരിച്ചു. 20 പേരെ ഇതിനകം രക്ഷപ്പെടുത്തി. ബാലിയിലെ ഒരു റിസോര്‍ട്ട് ഐലന്‍ഡിന് സമീപമാണ് സംഭവം.

ബുധനാഴ്ച 11.20 ഓടെയാണ് ഇന്തോനേഷ്യയിലെ പ്രധാന ഐലന്‍ഡായ ജാവയില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് ബാലിയില്‍ വെച്ച് മുങ്ങിയതെന്ന് തെരച്ചില്‍ നടത്തിയ പ്രദേശിക സുരക്ഷാ സേന അറിയിച്ചു.

'53 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു ക്രൂവില്‍ ഉണ്ടായിരുന്നത്. 11.20 ന് മുങ്ങിയെന്ന് കരുതപ്പെടുന്ന ബോട്ടില്‍ 14 ട്രക്കുകള്‍ ഉള്‍പ്പെടെ 22 വാഹനങ്ങളും ഉണ്ടായിരുന്നു,' സുരക്ഷാ സേന അറിയിച്ചു.

ഇന്തോനേഷ്യയില്‍ മതിയായ സുരക്ഷാ കാരണങ്ങള്‍ ഇല്ലാത്തതിനാല്‍ കപ്പല്‍, ബോട്ട് അപടങ്ങള്‍ സാധാരണമാണ്. മാര്‍ച്ചില്‍ 16 പേരുമായി യാത്ര ചെയ്തിരുന്ന ബോട്ട് മറിഞ്ഞ് ഒരു ഓസ്‌ട്രേലിയന്‍ യുവതി മരിച്ചിരുന്നു. 2018ല്‍ സുമാത്രയില്‍ സമാനമായി ഫെറി മുങ്ങി 150 ഓളം പേര്‍ മരിച്ചിരുന്നു.

SCROLL FOR NEXT