കാലിഫോര്‍ണിയയില്‍ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ കാലിഫോര്‍ണിയയിലെ സ്‌റ്റോക്ടണില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.
കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് പൊലീസ് നിഗമനം. കുടുംബ സംഗമത്തിനിടെയായിരുന്നു വെടിവെപ്പ്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പതിനാല് പേര്‍ മാത്രം പങ്കെടുത്ത സ്വകാര്യ പരിപാടിയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ കാരണമെന്താണെന്നോ വ്യക്തമല്ല.
പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ ആരേയും കസ്റ്റഡിയില്‍ എടുത്തതായോ അറസ്റ്റ് ചെയ്തതായോ റിപ്പോര്‍ട്ടില്ല. കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.