പാകിസ്ഥാനിൽ ഇന്ധനവില കുതിക്കുന്നു 
WORLD

പാകിസ്ഥാനിൽ ഇന്ധനവില കുതിക്കുന്നു; എണ്ണശേഖരം 20 ദിവസത്തിനുള്ളിൽ തീരുമെന്ന് പാക് മന്ത്രി

പാകി്സ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 400 രൂപയിലെത്തി

Author : ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ്: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലെത്തി. പണപ്പെരുപ്പം വർധിച്ചതോടെയാണ് പാകിസ്ഥാൻ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർധിപ്പിച്ചത്. പെട്രോൾ ലിറ്ററിന് 399.86 രൂപയും, ഡീസൽ ലിറ്ററിന് 399.58 രൂപയുമാണ് വില.

ഇതോടെ രാജ്യത്തെ ഇന്ധനവില 400 രൂപയിലെത്തിയിരിക്കുകയാണ്. പെട്രോൾ ലിറ്ററിന് 6.51 രൂപയാണ് വർധിപ്പിച്ചത്. എന്നാൽ ഹൈസ്പീഡ് ഡീസലിന് ലിറ്ററിന് 19.39 രൂപയാണ്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവുമാണ് പാകിസ്ഥാനിലെ ഇന്ധനവില ഉയരാൻ കാരണം. ഗതാഗത ചെലവുകൾ മൂലം നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കാൻ സാധ്യതയുണ്ട്.

അതിനിടെ പാകിസ്ഥാനിലെ എണ്ണശേഖരം 20-21 ദിവസത്തിനുള്ളിൽ തീരുമെന്ന് പാക് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് തുറന്ന് സമ്മതിച്ചു.

SCROLL FOR NEXT