WORLD

ഗാസയില്‍ തുടരുന്ന വംശഹത്യ: ഇസ്രയേലിനെ യുവേഫ വിലക്കിയേക്കും; അംഗരാജ്യങ്ങളുടെ വോട്ടെടുപ്പ് നടത്താന്‍ നീക്കം

യുവേഫയുടെ തീരുമാനത്തില്‍ ഫിഫ യോജിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

ഗാസയില്‍ നടക്കുന്ന വംശഹത്യയുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെ യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനായ യുവേഫ വിലക്കിയേക്കും. അംഗരാജ്യങ്ങളുടെ വോട്ടെടുപ്പ് നടത്താന്‍ യുവേഫ നീക്കം.

നിലവില്‍ യുവേഫയുടെ 20 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഭൂരിഭാഗവും ഇസ്രയേലിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെ പിന്തുണയ്ക്കുമെന്നാണ് സൂചന.

യുവേഫയോടും ഫിഫയോടും ഇസ്രയേലിനെ വിലക്കണമെന്ന് തുര്‍ക്കി ഫുട്‌ബോള്‍ ഫെഡറേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഭാഗമായി ഒക്ടോബറില്‍ അന്താരാഷ്ട്ര ഇടവേള വരുന്നതിന് മുന്നോടിയായി തന്നെ വിലക്ക് ഏര്‍പ്പെടുത്തണമെന്ന സമ്മര്‍ദ്ദം യുവേഫയ്ക്ക് മുന്നിലുണ്ട്.

അതേസമയം യുവേഫയുടെ തീരുമാനത്തില്‍ ഫിഫ യോജിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നുണ്ട്. ഇസ്രയേലിനെ കായികവിഷയത്തിലും യുഎസ് പിന്തുണയ്ക്കുന്നുണ്ട്. അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ ഇസ്രായേല്‍ ഉണ്ടാകുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. വംശഹത്യയുടെ പേരില്‍ കായിക ഉപരോധം ഏര്‍പ്പെടുത്താന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് യുഎസ്.

SCROLL FOR NEXT