ഫ്രെഡറിക് മെർസ് Source; Screengrab from social media post
WORLD

ആദ്യം പുടിന് മുന്നറിയിപ്പ്, പിറകേ സൈനിക ശക്തി വിപുലീകരിക്കാൻ ലക്ഷ്യമിട്ട് ജർമനി

സന്നദ്ധ സൈനിക സേവനം നിർബന്ധമാക്കുന്നതോടൊപ്പം തന്നെ സുരക്ഷാ ഭടന്മാർക്ക് മെച്ചപ്പെട്ട പരിശീലനം. കരുതൽ ധനം, €2,300 പ്രതിമാസ വേതനം പോലുള്ള സൗകര്യങ്ങളും , ആനുകൂല്യങ്ങളും ഉൾപ്പെടെ ഉറപ്പു നൽകുന്നു.

Author : ന്യൂസ് ഡെസ്ക്

യൂറോപ്പിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ജർമ്മനി ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കി ജർമനി. രാജ്യത്തിന്റെ സൈനിക ശക്തിയുൾപ്പെടെ വിപുലമാക്കുന്നതിനാണ് നീക്കം. ഇക്കാര്യത്തിൽ നയപരമായി തീരുമാനമെടുക്കാൻദേശീയ സുരക്ഷാ കൗൺസിൽ രൂപീകരിക്കുമെന്ന് ചാൻസലർ ഫ്രെഡറിക് മെർസ് പ്രഖ്യാപിച്ചു.

പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് സന്നദ്ധ സൈനിക സേവനമാണ് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സന്നദ്ധ സൈനിക സേവനം നിർബന്ധമാക്കുന്നതോടൊപ്പം തന്നെ  സുരക്ഷാ ഭടന്മാർക്ക് മെച്ചപ്പെട്ട പരിശീലനം. കരുതൽ ധനം, €2,300 പ്രതിമാസ വേതനം പോലുള്ള സൗകര്യങ്ങളും , ആനുകൂല്യങ്ങളും ഉൾപ്പെടെ ഉറപ്പു നൽകുന്നു.

പുതിയ സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ദിനം പ്രതി ഉയരുന്ന വിദേശ ഭീഷണികളെ നേരിടാൻ രാജ്യം തയ്യാറെടുക്കുന്നവെന്ന സൂചനയാണ് നൽകുന്നത്. നാറ്റോയിലെ അതിശക്തമായ രാജ്യങ്ങളിലൊന്ന് എന്ന നിലയിൽ സ്വയം കരുത്താർജിക്കേണ്ടതിന്റെ ആവശ്യകതയും ജർമനി വ്യക്തമാക്കുകയാണ്.

ജർമ്മനിയുടെ പാർലമെന്റായ ബുണ്ടെസ്റ്റാഗിലാണ് മെർസ് തന്റെ സർക്കാരിന്റെ അജണ്ട വിശദീകരിച്ചത്. രാജ്യത്തിന്റെ പുരോഗതി, കുടിയേറ്റം, പ്രതിരോധം എന്നിവ ലക്ഷ്യമിട്ട് വേഗത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന നൽകിയത്. വിദേശനയത്തെക്കുറിച്ചുള്ള പരാമർശത്തിനിടെ ഉക്രെയ്നിൽ 'സാധ്യമായ ഏറ്റവും വലിയ' യുഎസ്-യൂറോപ്യൻ ഐക്യമാണ് യുക്രൈൻ വിഷയത്തിൽ ജർമ്മനി ആഗ്രഹിക്കുന്നതെന്നും മെർസ് പറഞ്ഞു.

SCROLL FOR NEXT