X
WORLD

അമിതമായ അളവിൽ മോർഫിൻ കുത്തിവച്ചു, നൈറ്റ് ഡ്യൂട്ടി സുഖകരമാക്കാൻ 10 രോഗികളെ കൊലപ്പെടുത്തി; ജർമ്മൻ നഴ്‌സിന് ജീവപര്യന്തം തടവ്

2023 ഡിസംബർ മുതൽ 2024 മെയ് വരെയുള്ള സമയത്താണ് കൃത്യം നടന്നത്. പശ്ചിമ ജര്‍മനിയിലെ വൂര്‍സെലെനിലെ നഴ്‌സാണ് ക്രൂരകൃത്യങ്ങള്‍ക്ക് പിന്നില്‍.

Author : ന്യൂസ് ഡെസ്ക്

ബെർലിൻ: ജർമനിയിൽ രോഗികളകൊലപ്പെടുത്തിയ കേസിൽ നഴ്സിന് ജീവപര്യന്തം തടവ്. രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം ലഘൂകരിക്കാൻ വേണ്ടി 10 രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് കോടത് ശിക്ഷ വിധിച്ചത്.

പാലിയേറ്റീവ് കെയർ നഴ്‌സിനാണ് കോടതി ശിക്ഷ വിധിച്ചത്. 2023 ഡിസംബർ മുതൽ 2024 മെയ് വരെയുള്ള സമയത്താണ് കൃത്യം നടന്നത്. പശ്ചിമ ജര്‍മനിയിലെ വൂര്‍സെലെനിലെ നഴ്‌സാണ് ക്രൂരകൃത്യങ്ങള്‍ക്ക് പിന്നില്‍. ഇയാൾ കുറ്റക്കാരനെന്ന് ആച്ചനിലെ കോടതി കണ്ടെത്തിയിരുന്നു. നഴ്‌സിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പ്രായമായവർക്കും ഗുരുതരാവസ്ഥയിലുള്ളവർക്കും അമിതമായ അളവിൽ മോർഫിൻ കുത്തിവച്ചാണ് കൊല നടത്തിയത്. രാത്രി മുഴുവൻ അവരെ പരിചരിക്കേണ്ടിവരില്ലെന്നത് മുന്നിൽ കണ്ടാണ് കൃത്യം നടത്തിയത്.

പ്രതിയുടെ ഡ്യൂട്ടി ടൈമുമായി ബന്ധപ്പെട്ട് രോഗികളുടെ മരണവും, ഗുരുതരാവസ്ഥയും കണ്ടതോടെയാണ് സ്റ്റാഫ് അംഗങ്ങൾക്കും ഡോക്ടർമാർക്കും സംശയംതോന്നിയത്. 2024 ലാണ് നഴ്സിനെ അറസ്റ്റ് ചെയ്തത്. കൂടുതൽ രോഗികൾ ബാധിക്കപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

ജർമ്മനിയിൽ മുമ്പ് നടന്ന മെഡിക്കൽ കൊലപാതകങ്ങളുമായി ഈ കേസ് താരതമ്യം ചെയ്തിട്ടുണ്ട്. 2019 ൽ, വടക്കൻ ജർമ്മനിയിലെ രണ്ട് ആശുപത്രികളിലായി 85 രോഗികളെ കൊലപ്പെടുത്തിയതിന് മുൻ നഴ്‌സ് നീൽസ് ഹോഗലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 1999 നും 2005 നും ഇടയിൽ, തന്റെ പരിചരണത്തിലുള്ള ആളുകൾക്ക് മാരകമായ അളവിൽ ഹൃദയ മരുന്നുകൾ നൽകിയതായാണ് അന്ന് കോടതി കണ്ടെത്തിയത്.

SCROLL FOR NEXT