WORLD

യുഎസില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോകുന്നതിനിടെ കാണാതായ ഇന്ത്യന്‍ വംശജര്‍ വാഹനാപകടത്തില്‍ മരിച്ച നിലയില്‍

രണ്ട് പേര്‍ കാറില്‍ നിന്നും ഇറങ്ങി ഭക്ഷണ ശാലയിലേക്ക് പോകുന്നതും തിരിച്ച് കാറിലേക്ക് തന്നെ വരുന്നതിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്.

Author : ന്യൂസ് ഡെസ്ക്

യുഎസില്‍ കാണാതായ ഇന്ത്യന്‍ വംശജരായ നാല് പേരെ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കില്‍ നിന്ന് വെസ്റ്റ് വെര്‍ജീനിയയിലേക്ക് ക്ഷേത്ര ദര്‍ശനത്തിനായി പോയിരുന്ന ഒരു കുടുംബത്തിലെ നാല് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോ. കിഷോര്‍ ദിവാന്‍, ആശാ ദിവാന്‍, ശൈലേഷ് ദിവാന്‍, ഗീതാ ദിവാന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പ്രാദേശിക സമയം 9.30 ഓടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ട നാല് പേരെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരെക്കുറിച്ചുള്ള അവസാന വിവരം ലഭിച്ചത് ചൊവ്വാഴ്ച എറിയിലെ പീച്ച് സ്ട്രീറ്റിലെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റില്‍ നിന്നാണ്. രണ്ട് പേര്‍ കാറില്‍ നിന്നും ഇറങ്ങി ഭക്ഷണ ശാലയിലേക്ക് പോകുന്നതും തിരിച്ച് കാറിലേക്ക് തന്നെ വരുന്നതിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്.

വെസ്റ്റ് വര്‍ജീനിയയിലെ മോണ്ട്‌സ്‌വില്ലയിലെ ഇസ്‌കോണ്‍ ക്ഷേത്രമായ പ്രഭുപാദ ഗോള്‍ഡ് പാലസിലേക്ക് പോവുകയായിരുന്നു കുടുംബം. എന്നാല്‍ ഇവര്‍ ഇവിടെ എത്തിയിരുന്നില്ല. പിന്നാലെ ബന്ധുക്കള്‍ പൊലീസിന് കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

SCROLL FOR NEXT