ഗൂഗിളിലെ സീനിയർ ടെക്കിയായ ഇന്ത്യൻ വംശജയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി 
WORLD

ഗൂഗിളിലെ സീനിയർ ടെക്കിയായ ഇന്ത്യൻ വംശജയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി; മകന് ഗുരുതര പരിക്ക്

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ജോർജിയ: യുഎസിൽ ഗൂഗിളിലെ സീനിയർ എഞ്ചീനിയറെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ശീതൾ വ്രസെയിൻ ആണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഇവരുടെ മകനും ഗുരുതരമായി പരിക്കേറ്റു.

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കിർക് വ്രസെയിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി ജോര്‍ജ്ജിയയിലെ കോബ് കൗണ്ടിയിലായിരുന്നു സംഭവം നടന്നത്. ഇവരുടെ മകന്‍ ജേസണ്‍ വ്രസെയിനെ വീടിൻ്റെ പുറത്തും ശീതളിനെ വീടിനകത്തുമാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

ഐടി മേഖലയില്‍ ഇരുപത് വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുള്ള ശീതള്‍ നിലവില്‍ ഗൂഗിളിലെ എന്‍ജിനീയറിങ്ങ് ലീഡറായി പ്രവര്‍ത്തിക്കുകയായിരുന്നു. യുഎസിൽ എത്തുന്നതിന് മുന്‍പ് ഇംഗ്ലണ്ട്, ഇന്ത്യ, ഘാന എന്നിവിടങ്ങളിലായിരുന്നു ശീതള്‍ താമസിച്ചിരുന്നത്.

SCROLL FOR NEXT