അക്രമിയുടെ ദൃശ്യം Image: X / Gilly
WORLD

യുകെയിൽ ക്രൂര ബലാത്സംഗത്തിനിരയായി ഇന്ത്യൻ വംശജ; പിന്നിൽ വംശീയ വെറിയെന്ന് പൊലീസ്

Author : ന്യൂസ് ഡെസ്ക്

ഇംഗ്ലണ്ടിലെ വാൾസാളിലാണ് ഇന്ത്യൻ വംശജയാണെന്ന് കരുതപ്പെടുന്ന 20കാരി വംശീയ വെറിയെ തുടർന്നുണ്ടായ ബലാത്സംഗത്തിനിരയായത്. വെളുത്ത വർഗക്കാരനായ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.

പെൺകുട്ടി താമസിച്ചിരുന്ന വീടിൽ തകർത്ത് അകത്തു കടന്നായിരുന്നു ആക്രമണം.

രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ യുവതിയാണ് യുകെയിൽ വംശീയ വെറിയെ തുടർന്ന് ബലാത്സംഗത്തിനിരയാവുന്നത്. കഴിഞ്ഞ മാസം ഓൾഡ്‌ബറിയിൽ ഇന്ത്യൻ വംശജയായ യുവതി സമാനമായി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പൊലീസ് ഏതാനും അറസ്റ്റുകൾ നടത്തിയിരുന്നു.

SCROLL FOR NEXT