അബ്ബാസ് അരഗ്ചി 
WORLD

"വൈറ്റ്ഹൗസ് ഇന്ത്യയോട് യാചിക്കുന്നു"; യുഎസിനെ പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി

സംഘർഷത്തിൽ യൂറോപ്പിൻ്റെ നിലപാടിനെതിരെയും വിമർശനം

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്താൻ ഭീഷണിപ്പെടുത്തിയ യുഎസ് തന്നെ ഇപ്പോൾ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങളോട് യാചിക്കുകയാണെന്ന് പരിഹാസവുമായി ഇസ്രയേൽ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി.

"റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ യുഎസ് ഇന്ത്യയെ മാസങ്ങളോളം ഭീഷണിപ്പെടുത്തി. ഇറാനുമായി യുദ്ധം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞ് ഇപ്പോൾ അതേ യുഎസ് തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ യാചിക്കുന്നു." അരഗ്ചി സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു.

സംഘർഷത്തിൽ യൂറോപ്പിൻ്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. ഇറാനെതിരായ നിയമ വിരുദ്ധ യുദ്ധത്തെ പിന്തുണച്ചാൽ റഷ്യയ്ക്കെതിരെ യുഎസിൻ്റെ പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്ന് യൂറോപ്പ് കരുതിയെന്ന് അരഗ്ചി കുറിച്ചു.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ജയ് ശങ്കറുമായി ഫോണിൽ സംസാരിച്ചതിൻ്റെ അടുത്ത ദിവസമാണ് അരഗ്ചിയുടെ പ്രതികരണം. മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ രൂക്ഷമായതിനു ശേഷം ഇത് നാലാം തവണയാണ് ഇരുവരും ആശയവിനിമിയം നടത്തുന്നത്.

SCROLL FOR NEXT