WORLD

ഹോര്‍മുസ് പൂര്‍ണമായും തുറന്നെന്ന് അബ്ബാസ് അരാഗ്ചി; ഇറാന് നന്ദി പറഞ്ഞ് ട്രംപ്

ഹോര്‍മുസ് കടലിടുക്ക് തുറന്നതിന് പിന്നാലെ ഇറാന് നന്ദി അറിയിച്ച് ട്രംപ് രംഗത്തെത്തി

Author : ന്യൂസ് ഡെസ്ക്

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. എല്ലാ വാണിജ്യ കപ്പലുകള്‍ക്കും സുഗമമായി പോകാമെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.

ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച 10 ദിവസത്തേക്കാണ് കടലിടുക്ക് തുറന്നത്. വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന ബാക്കി സമയത്തേക്ക് എല്ലാ വാണിജ്യ കപ്പലുകള്‍ക്കും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്ര പൂര്‍ണമായും അനുവദനീയമായിരിക്കുമെന്നും അരാഗ്ചി പറഞ്ഞു.

ഇറാന്‍ പോര്‍ട്ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ നേരത്തെ നിശ്ചയിച്ച് അറിയിച്ചിട്ടുള്ള പാതയിലൂടെയായിരിക്കണം കപ്പലുകള്‍ സഞ്ചരിക്കേണ്ടത്.

അതേസമയം ഹോര്‍മുസ് കടലിടുക്ക് തുറന്നതിന് പിന്നാലെ ഇറാന് നന്ദി അറിയിച്ച് ട്രംപ് രംഗത്തെത്തി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം ലെബനനില്‍ ബോംബിടുന്നത് ഇസ്രയേല്‍ നിര്‍ത്തിയെന്നും ഇറാനുമായുള്ള ഡീലും ലെബനനിലെ വെടിനിര്‍ത്തലും വ്യത്യസ്ത വിഷയമാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

SCROLL FOR NEXT