യുഎസിൻ്റെ ഡ്രോൺ കപ്പൽ നശിപ്പിച്ചതായി ഇറാൻ 
WORLD

തിരിച്ചടിച്ച് ഇറാൻ; ഗൾഫ് മേഖല അശാന്തം, യുഎസിൻ്റെ ഡ്രോൺ കപ്പൽ നശിപ്പിച്ചതായി ഇറാൻ

കുവൈറ്റിലെ പാട്രിയറ്റ് സിസ്റ്റം ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ

Author : ന്യൂസ് ഡെസ്ക്

ദുബായ്: യുഎസ് ആക്രമണത്തിനെതിരെ തിരിച്ചടിച്ച് ഇറാൻ. വെടിനിർത്തലിന് ശേഷം ഇരു രാജ്യങ്ങളും ശക്തമായ ആക്രമണമാണ് നടത്തുന്നത്. യുഎസ് ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാൻ കടുത്ത ആക്രമണം അഴിച്ചു വിട്ടത്.

ജോർദാനിൽ ആയുധപ്പുര, ഇന്ധന ടാങ്കുകൾ, ബഹ്‌റൈനിൽ യുഎസിൻ്റെ ഡ്രോൺ കപ്പൽ, ഹാങ്ങർ, ഹെലികോപ്റ്റർ ഓവർഹോൾ കേന്ദ്രം എന്നിവ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, സൗദി അറേബ്യ, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്.

കൂടാതെ കുവൈറ്റിലുണ്ടായിരുന്ന പാട്രിയറ്റ് സിസ്റ്റം ലക്ഷ്യമിട്ടും ആക്രമണം നടന്നു. ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ ഇറാൻ ഉയർത്തുന്ന ഭീഷണി ചെറുക്കാൻ യുഎസ് സെൻട്രൽ കമാൻഡ് ഇറാനിയൻ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം മൂർച്ഛിച്ചത്.

SCROLL FOR NEXT