WORLD

യുഎസ് യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാൻ; ഒരു വിമാനവും തകർത്തിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ്

ഇറാൻ സൈന്യം യുഎസ് എഫ്-15 യുദ്ധവിമാനം തടയുന്നതായി കാണിക്കുന്ന ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു

Author : ന്യൂസ് ഡെസ്ക്

യു.എസ്. യുദ്ധവിമാനമായ എഫ്-18 വെടിവെച്ചിട്ടന്ന് അവകാശവാദം ഉയർത്തി ഇറാൻ . തെക്കുകിഴക്കൻ ഇറാനിലെ ചബഹർ മേഖലയ്ക്ക് മുകളിൽ വെച്ച്, തദ്ദേശീയമായി വികസിപ്പിച്ച നൂതന വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് വിമാനം വെടിവെച്ചിട്ടതെന്നാണ് ഐആർജിസി അവകാശപ്പെടുന്നത്. യുദ്ധവിമാനം ആക്രമിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. എന്നാൽ ഇറാൻ്റെ അവകാശവാദത്തെ പൂർണമായും നിഷേധിക്കുകയായിരുന്നു യുഎസ് സെൻട്രൽ കമാൻഡ്. പ്രചരിക്കുന്ന വാർത്തകൾ വ്യജമാണെന്നും, ഒരു യുഎസ് വിമാനവും തകർക്കപ്പെട്ടിട്ടില്ലെന്നും അവർ എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ അറിയിച്ചു.

ഇറാന്റെ തെക്കൻ തീരത്തിന് മുകളിലൂടെ പറന്ന യുഎസ് എഫ്-15 വിമാനം ഇറാനിയൻ സൈന്യം തടഞ്ഞു. തുടർന്ന് നിർണായക ജലപാതകൾക്ക് സമീപം വെടിവച്ച് വീഴ്ത്തി എന്നാണ് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്യ്തത്. എതിരാളികൾക്കെതിരെ ഇറാനിയൻ വ്യോമ പ്രതിരോധ സേന നടത്തിയ വിജയകരമായ ഇടപെടലായിട്ടാണ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. ഇറാൻ സൈന്യം യുഎസ് എഫ്-15 യുദ്ധവിമാനം തടയുന്നതായി കാണിക്കുന്ന ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

എന്നാൽ ഇറാൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പൂർണായു തള്ളിക്കൊണ്ടാണ് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചത്. ഇറാൻ ഭരണകൂടം അടുത്തിടെ ഇറാനു മുകളിലൂടെ ഒരു യുഎസ് എഫ്-15 വെടിവച്ചു വീഴ്ത്തിയതായി വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ 8,000-ത്തിലധികം യുദ്ധവിമാനങ്ങളുണ്ട്. അതിനിൽ ഒരു യുഎസ് യുദ്ധവിമാനത്തെയും ഇറാൻ വെടിവച്ചിട്ടിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

SCROLL FOR NEXT