Source: X
WORLD

യുദ്ധഭീതിക്കും അശാന്തിക്കുമിടയിൽ പ്രതീക്ഷയുടെ വസന്തത്തെ വരവേറ്റ് ഇറാൻ ജനത

അടുത്ത വർഷമെങ്കിലും യുദ്ധമില്ലാത്ത ഒരു ലോകത്ത് നൗറൂസ് ആഘോഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇറാനിലെ ജനങ്ങൾ

Author : ന്യൂസ് ഡെസ്ക്

ടെഹ്റാൻ: പതിവ് ആഘോഷങ്ങളും ആർപ്പുവിളികളും ഇല്ലാതെ വസന്തത്തിൻ്റെ വരവ് അറിയിക്കുന്ന പുതുവത്സര ആഘോഷമായ നൗറൂസ് ആഘോഷിച്ച് ഇറാൻ ജനത. യുദ്ധമുഖത്ത് ബാക്കിയായവർ ചേർന്ന് ഹഫ്ത് സീൻ തയാറാക്കി. അടുത്ത വർഷമെങ്കിലും യുദ്ധമില്ലാത്ത ഒരു ലോകത്ത് നൗറൂസ് ആഘോഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇറാനിലെ ജനങ്ങൾ.

ആകാശത്ത് യുദ്ധവിമാനങ്ങളുടെ ഇരമ്പൽ. തെരുവുകളിൽ ബോംബാക്രമണത്തിൻ്റെ ഭീതി. യുദ്ധത്തിൻ്റെ പ്രത്യാഘാതങ്ങളും, രാഷ്ട്രീയ അനിശ്ചിതത്വവും രാജ്യത്തെ ഉലയ്ക്കുമ്പോഴും, പാരമ്പര്യത്തെ കൈവിടാതെ വസന്തത്തിൻ്റെ വരവറിയിക്കുന്ന പുതുവത്സരമായ നൗറൂസ് ഇറാൻ ജനത ആഘോഷിച്ചു.

യുദ്ധഭീതിയിൽ മിക്ക കുടുംബങ്ങളും പ്രധാന നഗരങ്ങളിൽ നിന്ന് സുരക്ഷിത ഇടങ്ങളിലേക്ക് പലായനം ചെയ്തു കഴിഞ്ഞു. ബാക്കിയായവർ ഒത്തുചേർന്ന് ഹഫ്ത് സീൻ തയാറാക്കി. നൗറൂസിൻ്റെ പഴയ ആവേശം ഇത്തവണയില്ലായിരുന്നു. സ്നേഹത്തിൻ്റേയും ഒത്തുചേരലിൻ്റേയും പ്രതീകമായ ഈ ഉത്സവം, അടുത്ത വർഷമെങ്കിലും യുദ്ധമില്ലാത്ത ഒരു ലോകത്ത് ആഘോഷിക്കാൻ കഴിയുമെന്ന പ്രത്യാശയിലാണ് ഇറാൻ ജനത.

SCROLL FOR NEXT