കുവൈത്തിന് നേരെ ഇറാൻ്റെ ആക്രമണം 
WORLD

കുവൈത്തിന് നേരെ ഇറാൻ്റെ ആക്രമണം; രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു, വ്യോമാതിർത്തി അടച്ചു

ഒരു കുവൈത്ത് പൗരനും ഒരു പാകിസ്ഥാൻ പൗരനും ആക്രമത്തിൽ പരിക്കേറ്റു.

Author : ന്യൂസ് ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു. ഒരു കുവൈത്ത് പൗരനും ഒരു പാകിസ്ഥാൻ പൗരനും പരിക്കേറ്റു.

പരിക്കേറ്റവരിൽ രണ്ട് ഇറ്റാലിയൻ പൗരന്മാരും ഒരു കുവൈത്ത് പൗരനും ഒരു പാകിസ്താൻ പൗരമാണെന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, പിന്നീട് രണ്ട് ഇറ്റലിക്കാർ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രാലയം സ്ഥിരീകരിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കൊല്ലപ്പെട്ട ഇറ്റാലിയൻ പൗരന്മാർ ജർമൻ പ്രതിരോധ വ്യവസായ കമ്പനിയിൽ ജോലിക്കാരാണെന്നാണ് വിവരം. ആക്രമണത്തെ തുടർന്ന് കുവൈത്ത് വ്യോമാതിർത്തി അടച്ചു.

SCROLL FOR NEXT