WORLD

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യത്തിന്‍റെ വ്യാപക റെയ്ഡ്; നിരവധി പലസ്തീനികൾ കസ്റ്റഡിയിൽ

പലസ്തീനികളോട് വീടൊഴിഞ്ഞ് പോകാനും നിർദേശിച്ചു. കഴിഞ്ഞ ദിവസം പലസ്തീനികളും ഇസ്രയേൽ സൈന്യവും തമ്മിൽ ഏറ്റമുട്ടൽ ഉണ്ടായതിന് പിന്നാലെ ആണ് നിയന്ത്രണം

Author : ന്യൂസ് ഡെസ്ക്

ഹെബ്രോൺ: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യത്തിന്‍റെ വ്യാപക റെയ്ഡ്. നിരവധി പലസ്തീനികളെ സൈന്യം കസ്റ്റഡിയില്‍ എടുത്തു. പലസ്തീനികളോട് വീടൊഴിഞ്ഞ് പോകാനും നിർദേശിച്ചു. കഴിഞ്ഞ ദിവസം പലസ്തീനികളും ഇസ്രയേൽ സൈന്യവും തമ്മിൽ ഏറ്റമുട്ടൽ ഉണ്ടായതിന് പിന്നാലെ ആണ് നിയന്ത്രണം

ഹെബ്രോണിന് സമീപമുണ്ടായ വെടിവെയ്പ്പിൽ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ അടിയന്തര സൈനിക നടപടി. ഹെബ്രോണിന് പുറമെ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേം സാൽഫിറ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്കും സൈനിക റെയ്ഡ് വ്യാപിപ്പിച്ചിട്ടുണ്ട്.

ഇസ്രയേലിൽ പാർലമെന്റ് (നെസറ്റ്) തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ സംഘർഷം ഉടലെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ മേഖലയിൽ ഇസ്രായേൽ സൈന്യത്തിന്റെ ഭാഗത്തുനിന്ന് കൂടുതൽ ശക്തമായ റെയ്ഡുകളും അക്രമണങ്ങളും ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.

SCROLL FOR NEXT