ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ പരിശോധന നടത്തുന്ന ഇസ്രയേല്‍ സൈനികര്‍  Source: AP
WORLD

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: പ്രവാസി മലയാളികൾക്ക് നിർദേശങ്ങളുമായി നോർക്ക; ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

നിലവില്‍ കഴിയുന്ന സ്ഥലം സുരക്ഷിതമാണെങ്കില്‍ അവിടെ തന്നെ തുടരണമെന്ന് നിര്‍ദേശം

Author : ന്യൂസ് ഡെസ്ക്

ഇറാനിലും ഇസ്രയേലിലുമുള്ള കേരളീയര്‍ ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി അറിയിച്ചു. നിലവില്‍ കഴിയുന്ന സ്ഥലം സുരക്ഷിതമാണെങ്കില്‍ അവിടെ തന്നെ തുടരണം. സ്ഥിതിഗതികള്‍ എംബസി അധികൃതരും നോര്‍ക്കയും നിരീക്ഷിച്ചു വരുകയാണ്. ഇറാന്‍, ഇസ്രയേല്‍ അധികൃതരുമായി എംബസികള്‍ നിരന്തരസമ്പര്‍ക്കത്തിലാണ്. വിവരങ്ങള്‍ അറിയിക്കുന്നതിനും സഹായത്തിനുമായി ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളിലോ, നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ഡെസ്‌ക്കിലോ ബന്ധപ്പെടണമെന്നും അജിത്ത് കോളശേരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇറാനിലെ ടെഹ്‌റാന്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍: ‪+989128109115‬, ‪+989128109109‬, ഇമെയില്‍: consular@indianembassytehran.com.

ഇസ്രയേലിലെ ടെല്‍ അവീവ് ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ ലൈന്‍: ‪+ 97254-7520711‬, ‪+97254-3278392‬, ഇമെയില്‍: cons1.telaviv@mea.gov.in.

നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെല്‍പ് ഡെസ്ക് 18004253939 (ടോൾ ഫ്രീ നമ്പർ), ‪+91-8802012345‬ (അന്താരാഷ്ട്ര മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

ഇസ്രയേല്‍ മൂന്ന് ദിവസമായി ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 1200ലധികം പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരില്‍ 90 ശതമാനത്തിലധികവും സാധാരണക്കാര്‍ ആണെന്നാണ് ഇറാന്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേല്‍ ആക്രമണത്തിനുള്ള തിരിച്ചടി ആരംഭിച്ച ഇറാന്‍ ടെല്‍ അവീവ്, ഹൈഫ ഉള്‍പ്പെടെ നഗരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം കനപ്പിച്ചിരിക്കുന്നത്. ആക്രമണങ്ങളില്‍ 15 പേരോളം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 250ലധികം പേര്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

SCROLL FOR NEXT