ഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ഇസ്രയേൽ- ഇറാൻ-യുഎസ് സംഘർഷത്തിൽ അറേബ്യൻ രാജ്യങ്ങളിൽ ആക്രമണം രൂക്ഷമാകുകയാണ്. എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ആളുകളുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. നയതന്ത്രത്തിലൂടെ പ്രശ്നപരിഹാരം കാണണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സംഘർഷ മേഖലകളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം, സുരക്ഷാ മാനദണ്ഡം പിൻതുടരണമെന്നും നിർദേശം നൽകി. ഇറാനിലും ഗള്‍ഫ് മേഖലയിലുമുണ്ടായ സംഭവവികാസങ്ങളില്‍ ഇന്ത്യയ്ക്ക് വളരെയധികം ആശങ്കയുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു. സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംഭാഷണവും നയതന്ത്രവും പിന്തുടരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
എല്ലാ രാജ്യങ്ങളുടേയും പരമാധികാരവും പ്രദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും ഇന്ത്യ വ്യക്തമാക്കി. സംഘര്‍ഷ മേഖലയിലെ ഇന്ത്യന്‍ ദൗത്യങ്ങള്‍ ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ജാഗ്രത പാലിക്കാനും, എംബസികളുമായി സമ്പര്‍ക്കം പുലര്‍ത്താനും, പ്രാദേശിക സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും എംബസികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.