ജറുസലേം: രാജ്യ സുരക്ഷക്ക് ഐക്യത്തോടെയുള്ള ഭരണകൂടം അനിവാര്യമാണെന്ന് ആവര്‍ത്തിച്ച് ബെഞ്ചമിന്‍ നെതന്യാഹു. ഇതിനായി എതിര്‍കക്ഷിയായ യാഷര്‍ നേതാവ് ഗാഡി ഐസന്‍കോട്ടിനെ ക്ഷണിച്ചെങ്കിലും ''ആ അടവ് കൈയില്‍ വെച്ചാല്‍ മതി''യെന്നാണ് ഐസന്‍കോട്ട് പ്രതികരിച്ചത്.
''ഒത്തൊരുമിച്ച് നിന്നാല്‍ മാത്രമാണ് ഇറാന്‍ ഉയര്‍ത്തിവിടുന്ന ആശങ്കകളെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളു''വെന്നും ''അവര്‍ ആണവായുധങ്ങള്‍ നമുക്ക് നേരെ പ്രയോഗിക്കാന്‍ മടിക്കില്ലെന്നു''മൊക്കെയായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാദം.
''സംയുക്ത സര്‍ക്കാര്‍ രൂപീകരണത്തിന് നമുക്ക് മുന്‍ധാരണകളൊന്നുമില്ലാതെ ഒരുമിച്ചിരിക്കാ''മെന്നും നെതന്യാഹു പറഞ്ഞു. എന്നാല്‍, നിമിഷങ്ങള്‍ക്കകം ഈ ആവശ്യത്തെ ഐസന്‍കോട്ട് നിരാകരിച്ചു. ''തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് അദ്ദേഹത്തിന് കൃത്യമായി ബോധ്യപ്പെട്ടുവെന്നും ഇത്തരം അടവുകളൊന്നും തന്റെയടുക്കല്‍ നടക്കില്ലെന്നു''മായിരുന്നു ഐസന്‍കോട്ടിന്റെ പ്രതികരണം.
120 അംഗ സഭയിലേക്ക് ഒക്ടോബര്‍ അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ വലതുപക്ഷ സംഖ്യം 53 സീറ്റുകളാണ് നേടിയത്. മറുവശത്ത് ഐസന്‍കോട്ടിന്റെ സംഖ്യം 48 സീറ്റും അറബ് പാര്‍ട്ടികള്‍ 19 സീറ്റുകളും നേടിയതോടെയാണ് നെതന്യാഹുവിന് അടിപതറിയത്.