കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം 
WORLD

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം

സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.

Author : ന്യൂസ് ഡെസ്ക്

സ്‌റ്റോക്ക്‌ഹോം: 2026ലെ സാഹിത്യ നൊബേലിന് കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന്‍ അര്‍ഹയായി. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. 1.2 കോടി സ്വീഡിഷ് ക്രോണറാണ് പുരസ്‌കാരത്തുക.

കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചു കൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ആന്‍ കാഴ്‌സൻ. ഗ്രീക്ക് ക്ലാസിക്കല്‍ പഠനത്തില്‍ വിദഗ്ധയാണ് ഇവർ. 30 വർഷത്തിലേറെയായി ക്ലാസിക് സാഹിത്യ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയാണ്.

കവിത, ഗദ്യം, സംഭാഷണം, വിവർത്തനം എന്നിവയെ സമന്വയിപ്പിക്കുന്നതാണ് ആൻ കാഴ്സണിൻ്റെ ശൈലി. ഒപെറ ലിബ്രെറ്റോകൾ, സാഹിത്യ നിരൂപണങ്ങൾ തുടങ്ങിയ വിഭാ​ഗങ്ങളിലാണ് പ്രധാന എഴുത്തുകൾ. ഓട്ടോബയോഗ്രഫി ഓഫ് റെഡ്', നോർമ ജീൻ ബേക്കർ ഓഫ് ട്രോയ് തുടങ്ങിയവയാണ് പ്രധാന കൃതികൾ.

1950ൽ ടൊറൻ്റോയിലാണ് ആൻ കഴ്സൻ്റെ ജനനം. ടൊറൻ്റോ സർവകലാശാലയിൽ നിന്ന് ബിഎ, എംഎ, പിഎച്ച്ഡി എന്നിവ പൂർത്തിയാക്കി. 2022 മുതൽ ആൻ കാഴ്സണ് ഐസ്‌ലൻഡിക് പൗരത്വവുമുണ്ട്.

SCROLL FOR NEXT