ഉത്തര കൊറിയൻ പ്രസിഡൻ്റ് കിം ജോങ് ഉൻ  Source: x
WORLD

പുടിനും ഷി ജിൻ പിങ്ങിനുമൊപ്പം കിം ജോങ് ഉന്നും; ഉത്തര കൊറിയൻ പ്രസിഡൻ്റ് ചൈനയിൽ

രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിൻ്റെ 80-ാം വാര്‍ഷികത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ബിജിങ്: ഉത്തര കൊറിയൻ പ്രസിഡൻ്റ് കിം ജോങ് ഉൻ ചൈനയിൽ എത്തും. ചൈനയിൽ നടക്കുന്ന പ്രത്യേക സൈനിക പരേഡിന് പങ്കെടുക്കാനാണ് കിം ജോങ് ഉൻ ചൈനയിലെത്തുന്നത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിൻ്റെ 80-ാം വാര്‍ഷികത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ പ്യോങ് യാങ്ങിൽ നിന്ന് പ്രത്യേക ട്രെയിനിലാണ് കിം ജോങ് ഉൻ യാത്ര തിരിച്ചത്.

2023ലെ റഷ്യൻ സന്ദർശനത്തിന് ശേഷം കിം ജോങ് ഉൻ മറ്റൊരു രാജ്യത്തേക്ക് പോകുന്നത് ഇതാദ്യമാണ്. യുഎസിനെതിരെ റഷ്യ-ഉത്തര കൊറിയ-ചൈന എന്നിവരുടെ ത്രികക്ഷി ഐക്യം പ്രകടമാക്കാൻ ഈ പരിപാടിക്ക് സാധിക്കുമെന്ന് ഉത്തര കൊറിയൻ സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

14 വർഷത്തെ ഭരണത്തിനിടെ ഒരു പ്രധാന ബഹുരാഷ്ട്ര പരിപാടിയിൽ ആദ്യമായാണ് കിം പങ്കെടുക്കുന്നത്. എന്നാൽ യുഎസിൻ്റെ പ്രധാന എതിരാളികളായ മൂന്നുപേരും ഒരേ വേദിയിൽ ഒത്തുകൂടുന്നത് ഇതാദ്യമായിട്ടായിരിക്കും. എന്നാൽ ഇവർ തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ച് ഇതുവരെ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ അത്തരമൊരു കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

SCROLL FOR NEXT