തുളസി ​ഗബ്ബാർഡ് 
WORLD

2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒബാമ ശ്രമിച്ചു; രേഖകൾ പുറത്തുവിട്ട് തുൾസി ഗബ്ബാര്‍ഡ്

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും, സര്‍ക്കാരും 2016ലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിനെ ജയിപ്പിക്കാന്‍ സഹായിച്ചു എന്ന കള്ളം ഒബാമ പ്രചരിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരായ രേഖകള്‍ പുറത്തുവിട്ട് യുഎസ് ഇന്റലിജന്‍സ് മേധാവി തുൾസി ഗബ്ബാര്‍ഡ്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രംപിൻ്റെ വിജയത്തിനായി റഷ്യന്‍ പ്രസിഡന്റും, റഷ്യന്‍ ഭരണകൂടവും ഇടപെട്ടുവെന്ന പ്രചരണം ഒബാമ നടത്തിയെന്നാണ് തുള്‍സി ഗബ്ബാര്‍ഡ് പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നത്.

2017 ജനുവരിയിലെ ഇന്റലിജന്‍സ് കമ്മ്യൂണിറ്റി അസസ്‌മെന്റ് (ഐസിഎ) ഒബാമ ഭരണകൂടം എങ്ങനെ കെട്ടിച്ചമച്ചുവെന്നുള്ള ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ വിവരങ്ങളാണ് തുൾസി ഗബ്ബാര്‍ഡ് പുറത്തുവിട്ടത്. യുഎസിൻ്റെ ചരിത്രത്തിലെ തന്നെ രഹസ്യാന്വേഷണ വിവരങ്ങളുടെ ഏറ്റവും നിന്ദ്യമായ ദുരുപയോഗത്തെയും രാഷ്ട്രീയവല്‍ക്കരണത്തെയും കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നുവെന്നാണ് തുൾസി ഗബ്ബാര്‍ഡ് എക്‌സ് ഹാൻഡിലിൽ പങ്കിട്ട പോസ്റ്റിൽ പറയുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും, സര്‍ക്കാരും 2016ലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിനെ ജയിപ്പിക്കാന്‍ സഹായിച്ചു എന്ന കള്ളം ഒബാമ പ്രചരിപ്പിച്ചു. അതിലൂടെ അമേരിക്കന്‍ ജനതയുടെ ഇച്ഛയെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുകയും, പ്രസിഡന്റ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന്റെ നിയമസാധുതയെ ഇല്ലാതാക്കുന്നതിനായി തങ്ങളുടെ പങ്കാളികളായ മാധ്യമങ്ങളുമായി ചേർന്ന് നുണ പ്രചരിപ്പിക്കുകയും, പുടിനെതിരെ വര്‍ഷങ്ങളോളം നീണ്ട അട്ടിമറി നടത്തുകയുമായിരുന്നുവെന്നും അവര്‍ പറയുന്നു.

SCROLL FOR NEXT