WORLD

20 ലക്ഷം ബാരൽ എണ്ണയുമായി പോയ കപ്പലുകൾക്ക് തീപിടിച്ചു, അനധികൃതമായി സഞ്ചരിച്ചതെന്ന് ഇറാൻ

ഇറാനിയൻ സമുദ്ര അധികാരികളെ കബളിപ്പിക്കുന്നതിനായി കപ്പലിന്റെ ജിപിഎസും റഡാർ സംവിധാനങ്ങളും മനപ്പൂർവ്വം ഓഫ് ചെയ്തിരുന്നതായും അവർ ആരോപിക്കുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽവെച്ച് നാവിക മൈനിൽ ഇടിച്ച് എണ്ണക്കപ്പലിന് തീപിടിച്ചു. 20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി പോവുകയായിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു.

ടെഹ്‌റാൻ അനുവദിക്കാത്ത പാതയിലൂടെ കപ്പൽ അനധികൃതമായി സഞ്ചരിച്ചതാണ് ഈ അപകടത്തിലേക്ക് നയിച്ചതെന്നാണ് ഐ.ആർ.ജി.സിയുടെ വിശദീകരണം. ഇറാനിയൻ സമുദ്ര അധികാരികളെ കബളിപ്പിക്കുന്നതിനായി കപ്പലിന്റെ ജിപിഎസും റഡാർ സംവിധാനങ്ങളും മനപ്പൂർവ്വം ഓഫ് ചെയ്തിരുന്നതായും അവർ ആരോപിക്കുന്നുണ്ട്.

അതേസമയം, ഇറാൻ്റെ പരമാധികാര തീരുമാനങ്ങൾക്കും സമുദ്ര നിയമങ്ങൾക്കും കീഴിൽ ഹോർമുസ് കടലിടുക്ക് നിലവിൽ അടച്ചിട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഐ.ആർ.ജി.സി എല്ലാ കപ്പലുകൾക്കും ശക്തമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. യു.എസ് പിന്തുണയെ ആശ്രയിച്ച് സമുദ്ര നിയമങ്ങൾ ലംഘിക്കുന്ന കപ്പലുകൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT