ടെഹ്റാൻ: ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചടങ്ങുകൾ സംസ്കാരം ജൂലൈ 4 ന് ടെഹ്‌റാനിൽ ആരംഭിച്ച് ജൂലൈ 9 ന് അദ്ദേഹത്തിന്റെ ജന്മനാടായ വടക്കുകിഴക്കൻ പുണ്യനഗരമായ മഷാദിൽ സംസ്‌കാരത്തോടെ അവസാനിക്കും.
ഖമനേയി കൊല്ലപ്പെട്ടതിനുശേഷം ഷെരീഫിന്റെ ആദ്യ ടെഹ്‌റാൻ സന്ദർശനമാണിത്, വാഷിംഗ്ടണും ടെഹ്‌റാനും ഇസ്ലാമാബാദ് ചട്ടക്കൂടിന് കീഴിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് പാക് പ്രധാനമന്ത്രി ഇറാനിലെത്തുന്നത്. പാകിസ്ഥാൻ ജനതയുടെയും സർക്കാരിന്റെയും പേരിൽ ഇറാൻ ഭരണ നേതൃത്വത്തിനും ഖമനേയിയുടെ ദുഃഖിതരായ കുടുംബങ്ങൾക്കും പ്രധാനമന്ത്രി അനുശോചനം അറിയിക്കും," വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബി ഇസ്ലാമാബാദിൽ നടന്ന പ്രതിവാര സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേ സമയം ഖമനേയിയുടെ സംസ്കാര ചടങ്ങുകളിൽ ജമ്മുകശ്മീർ പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും പങ്കെടുക്കും. ഇറാന്റെ ക്ഷണപ്രകാരമാണ് മെഹ്ബൂബ ടെഹ്‌റാനിലേക്ക് തിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും, മുൻ വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദിനും ക്ഷണമുണ്ട്. ബിഹാർ ഗവർണർ സയ്യിദ് അത്ത ഹസ്നെയ്നും വിദേശകാര്യസഹമന്ത്രി പബിത്ര മാർഗരീറ്റയുമാണ് ഇന്ത്യയെ ഔദ്യോഗികമായി പ്രതിനിധീകരിക്കുന്നത്.
നീണ്ട 36 വർഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമനേയി കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനിൽ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് കൊല്ലപ്പെട്ടത്. 1989ല്‍ മുന്‍ഗാമി ആയത്തുള്ള റൂഹുള്ള ഖമനേയിയുടെ മരണ ശേഷമാണ് ആയത്തുള്ള അലി ഖമനേയി ഇറാന്റെ പരമോന്നത നേതാവാകുന്നത്.
പഹ്ലവി രാജഭരണത്തിന് അന്ത്യം കുറിച്ച വിപ്ലവത്തിന് പിന്നിലെ പ്രത്യയശാസ്ത്ര കരുത്ത് റൂഹുള്ള റൂഹുള്ള ഖമനേയി ആയിരുന്നെങ്കില്‍, ശത്രുക്കള്‍ക്കെതിരെയുള്ള ഇറാന്റെ പ്രതിരോധമായും അതിര്‍ത്തികള്‍ക്കപ്പുറം രാജ്യത്തിന്റെ സ്വാധീനമായും വര്‍ത്തിക്കുന്ന സൈനിക-അര്‍ധസൈനിക സംവിധാനങ്ങളെ രൂപപ്പെടുത്തിയത് ഖമനേയിയായിരുന്നു. രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നതിനു മുമ്പ് 1980കളില്‍ ഇറാഖുമായുള്ള യുദ്ധസമയത്ത് ഇറാന്റെ പ്രസിഡന്റായും ഖമനേയി സേവനമനുഷ്ഠിച്ചിരുന്നു.