ഭൂമിയുടെ ഒരുഭാഗം ചുവപ്പ് നിറത്തിൽ, ആശങ്കയോടെ ശാസ്ത്രലോകം 
WORLD

"സൂപ്പർ ഡ്യൂപ്പർ എൽനിനോ"; ഭൂമിയുടെ ഒരുഭാഗം ചുവപ്പ് നിറത്തിൽ, ആശങ്കയോടെ ശാസ്ത്രലോകം

പസഫിക് സമുദ്രം വന്‍തോതില്‍ താപം പുറത്തുവിടുന്നതോടെ ചൂട് വർധിക്കുകയാണെന്ന് ശാസ്ത്രാലോകം പറയുന്നു.

Author : ന്യൂസ് ഡെസ്ക്

ന്യൂയോര്‍ക്ക്: ലോകം സൂപ്പർ ഡ്യൂപ്പർ എൽനിനോ പ്രതിഭാസത്തിന് സാക്ഷ്യമാവുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. മനുഷ്യനിര്‍മിത കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഫലമാണിതെന്ന് ഡബ്ല്യൂഎംഒ പറഞ്ഞു.

പസഫിക് സമുദ്രം വന്‍തോതില്‍ താപം പുറത്തു വിടുകയാണ്. ഇതു മൂലം ഭൂമി ഒരുഭാഗത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഭൂമിയുടെ ഒരുഭാഗം ചുവപ്പ് നിറത്തിലാണെന്നും ഭൂമിയുടെ കാലാവസ്ഥ മാപ്പ് പങ്കുവെച്ച് കാലാവസ്ഥ വിദഗ്ധന്‍ റയാന്‍ മാവ് മുന്നറിയിപ്പ് നല്‍കി. എല്‍നിനോയുടെ ആഘാതം മൂലം യുഎസ് ഒഴികെ എല്ലായിടത്തും ആഗോള താപനം വര്‍ധിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ശൈത്യകാലത്തെയും എല്‍നിനോ ബാധിക്കാനിടയുണ്ട്.

Part of the Earth turns red; the scientific community is concerned

1950ന് ശേഷമുള്ള ഏറ്റവും ശക്തമായ കാലാവസ്ഥ മാറ്റങ്ങളില്‍ ഒന്നിനാണ് വരാൻ പോകുന്നത്. 2026 ൻ്റെ അവസാന മാസങ്ങളില്‍ സമുദ്ര ഉപരിതല താപനില ഉയരാൻ സാധ്യതയുണ്ട്. മധ്യ, കിഴക്കന്‍ ട്രോപ്പിക്കല്‍ പസഫിക്കിലെ സമുദ്രോപരിതല താപനില ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സാധാരണയേക്കാള്‍ റെക്കോര്‍ഡ് 3.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

SCROLL FOR NEXT