Source: X
WORLD

തെരുവുകൾ ആളിക്കത്തുന്നു; ബംഗ്ലാദേശിനെ വീണ്ടും അരക്ഷിതമാക്കി കലാപം

യുവജന നേതാവ് ഷെരീഫ്‌ ഉസ്‌മാൻ ബിന്‍ ഹാദി വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ്‌ രാജ്യം വീണ്ടും കലാപത്തിലേക്ക് നീങ്ങിയത്.

Author : ന്യൂസ് ഡെസ്ക്

ധാക്ക: ഇടവേളയ്‌ക്കുശേഷം ബംഗ്ലാദേശിനെ വീണ്ടും അരക്ഷിതാവസ്ഥയിലാക്കി വ്യാപക കലാപം. പ്രക്ഷോഭത്തിന്റെ രണ്ടാം ദിനവും നിരവധിയാളുകൾ തെരുവിലിറങ്ങി . സർക്കാർ വിരുദ്ധസമര നായകൻ ഷെരീഫ് ഉസ്മാൻ ഹാദിയുടെ ഘാതകരെ പിടികൂടണം എന്നാവശ്യപ്പെട്ടാണ് കലാപം. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ധാക്കയിൽ സുരക്ഷ വർദ്ധിപ്പിച്ചു.

ധാക്ക മുതൽ രാജ്ഷാഹി, ചിറ്റഗോംഗ് വരെ പ്രതിഷേധക്കാർ തെരുവുകളിൽ ഇറങ്ങിയത് വ്യാപക സംഘർഷം സൃഷ്ടിച്ചു. കെട്ടിടങ്ങൾക്ക് ഉൾപ്പെടെ തീയിട്ടു. രാജ്യതലസ്ഥാനത്തെ രണ്ട്‌ പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കി. രാഷ്‌ട്രപിതാവ്‌ മുജീബുർ റഹ്‌മാൻ്റെ വീട് തകർത്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി മുഹമ്മദ്‌ യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അറിയിച്ചു.

യുവജന നേതാവ് ഷെരീഫ്‌ ഉസ്‌മാൻ ബിന്‍ ഹാദി വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ്‌ രാജ്യം വീണ്ടും കലാപത്തിലേക്ക് നീങ്ങിയത്. കലാപകാരികൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വ്യാപകമായി ഉയർത്തുന്നതായും റിപ്പോർട്ടുകളുണ്ട്‌.

SCROLL FOR NEXT