കരിങ്കടലിൽ യുക്രെയ്നിൻ്റെ രണ്ട് സിവിലിയൻ കപ്പലുകൾക്കൂടി ആക്രമിച്ച് റഷ്യ. ഭക്ഷ്യ ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന കപ്പലുകളെയാണ് ആക്രമിച്ചതെന്ന് യുക്രെയിൻ പ്രാദേശിക വികസന മന്ത്രി വ്യക്തമാക്കി. ആക്രമണത്തിൽ ഒരു കപ്പലിൽ തീ പടർന്ന് ക്ര്യൂ അംഗങ്ങൾക്ക് പരിക്കേറ്റതായും മന്ത്രി വ്യക്തമാക്കി.
തെക്കൻ യുക്രെയ്നിയൻ തീരത്തെ ചോർണോമോർസ്ക് തുറമുഖത്തിന് ചുറ്റുമാണ് ആക്രമണങ്ങൾ നടന്നതെന്ന് ഒഡെസ റീജിയണൽ ഗവർണർ ഒലെഗ് കൈപ്പർ പറഞ്ഞു. നാലുവർഷത്തെ അധിനിവേശത്തിലുടനീളം റഷ്യ യുക്രെയ്ൻ കപ്പലുകളെ ലക്ഷ്യമിട്ടിരുന്നു.
എന്നാൽ സിവിലിയൻ കപ്പലുകളെ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് റഷ്യയുടെ വാദം. അതേസമയം, യുക്രെയ്ൻ തുറമുഖത്തേക്ക് പോകുന്ന ഏത് കപ്പലിനെയും സൈനിക ചരക്ക് കൊണ്ടുപോകുന്നതായി കണക്കാക്കുമെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.തുറമുഖത്ത് നിന്ന് പുറപ്പെട്ട ഒരു കപ്പലിന് നേരെയും റഷ്യൻ ആക്രമണമുണ്ടായിരുന്നു.