മോദി-പുടിൻ  Source; X
WORLD

ക്രൂഡ് ഓയിലിൻ്റെ വില കുറച്ച് റഷ്യ; ഇളവ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ

ബാരലിന് മൂന്ന് ഡോളർ മുതൽ നാല് ഡോളർ വരെ വില കുറയും.ഇന്നലെ നടന്ന മോദി-പുടിൻ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് റഷ്യയുടെ തീരുമാനം.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിൻ്റെ വില കുറച്ച് റഷ്യ. ബാരലിന് മൂന്ന് ഡോളർ മുതൽ നാല് ഡോളർ വരെ വില കുറയും.ഇന്നലെ നടന്ന മോദി-പുടിൻ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് റഷ്യയുടെ തീരുമാനം. ഈ മാസം അവസാനവും ഒക്ടോബറിലും കയറ്റുമതി ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള ക്രൂഡ് ഓയിലിനാണ് വിലക്കിഴിവ് നൽകുക.

ഷാങ്ഹായ് കോഓപ്പറേഷൻ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള തന്ത്രപ്രധാന കൂടിക്കാഴ്ചയുടെ സ്വാധീനമാണ് ഈ നീക്കത്നിതിനു പിറകിലെന്നാണ് വിലയിരുത്തൽ. റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ വാങ്ങൽ കുറയ്ക്കണമെന്ന് ട്രംപ് ഭരണകൂടത്തിൽ നിന്ന് ഇന്ത്യ നിരന്തരമായ സമ്മർദ്ദം നേരിടുന്ന സമയത്താണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. ഉച്ചകോടിയിലെത്തിയ മോദി റഷ്യയുമായി ഇന്ത്യക്ക് ഒരു സവിശേഷ ബന്ധമാണെന്നും പ്രഖ്യാപിച്ചിരുന്നു.

"പുടിൻ ഉക്രെയ്ൻ ആക്രമിക്കുന്നതിന് മുമ്പ്,വളരെ ചെറിയ അളവിലല്ലാതെ ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയിരുന്നില്ല - ഇപ്പോൾ എന്താണ് സംഭവിച്ചത്? റഷ്യൻ റിഫൈനറുകൾ കിഴിവുകൾ നൽകുന്നു, ഇന്ത്യ അത് ശുദ്ധീകരിക്കുന്നു, തുടർന്ന് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് പ്രീമിയത്തിൽ വിൽക്കുന്നു. ഇത് റഷ്യൻ യുദ്ധ യന്ത്രത്തിന് ഇന്ധനം നൽകുന്നു" എന്ന് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റർ നവാരോ ഇന്ത്യയെ രൂക്ഷമായി വിമർശിച്ചിരുന്നു.

സോവിയറ്റ് യൂണിയനുമായി ഇന്ത്യയ്ക്കുള്ള ശീതയുദ്ധം നിലനില്‍ക്കുന്നതിനും ചൈനയ്‌ക്കെതിരെ അതീവ ശ്രദ്ധ തുടരുന്നതിനും പാശ്ചാത്ത്യ രാജ്യങ്ങളുടെ ഒരു ദശാബ്ധ ത്തോളമായുള്ള പരിശ്രമങ്ങളെ ഒറ്റയടിക്ക് ട്രംപ് തന്റെ ദുരന്തസമാനമായ താരിഫ് നയത്താല്‍ ഇല്ലാതാക്കിയെന്ന് ആരോപിച്ച് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ നേരത്തേ രംഗത്തുവന്നിരുന്നു.

SCROLL FOR NEXT