WORLD

ഭൂചലനത്തിൽ നടുങ്ങി ടിബറ്റ്! മരണസംഖ്യ 16 ആയി; തകർന്നത് 300ലധികം വീടുകൾ

ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം

Author : ന്യൂസ് ഡെസ്ക്

ലാസ: ചൈനയുടെ സ്വയംഭരണ പ്രദേശമായ വടക്കൻ ടിബറ്റിനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ പതിനാറ് മരണം. 32 പേർക്ക് പരിക്കേക്കുകയും 300ലധികം വീടുകൾ തകർന്നതായും റിപ്പോർട്ട്. ടക്കന്‍ ടിബറ്റിനെ നാഗ്ചു കൗണ്ടിലാണ് റിക്ടർ സ്കെലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇന്നലെ പ്രാദേശിക സമയം രാത്രി 10.33 ന് ആണ് ഭൂചലനം ഉണ്ടായത്. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

പരിക്കേറ്റവരിൽ 11 പേരുടെ നില ഗുരുതരമാണ്. 21 പേർക്ക് നിസാര പരിക്കുകൾ ഉണ്ടെന്നും അന്തർദേശീയ മാധ്യമങ്ങളെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പ്രഭവകേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള ഗ്രാമങ്ങളിലെ ചില വീടുകളിൽ വിള്ളലുകൾ രൂപപ്പെട്ടതായും റിപ്പോർട്ട്. 2024 ജനുവരിക്ക് ശേഷം ചൈനയിൽ അനുഭവപ്പെടുന്ന ഏറ്റവും ശക്തമായ ഭൂകമ്പമാണിത്.

SCROLL FOR NEXT