Ayatollah Ali Khamenei, Ayatollah Ruhollah Musavi Khomeini Source: Wikipedia
WORLD

ആയത്തൊള്ള ഖമേനിയും ഉത്തർപ്രദേശും തമ്മിലൊരു പൊക്കിൾകൊടി ബന്ധമുണ്ട്!

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് അധിനിവേശമുണ്ടാവുകയും മു​ഗൾ ഭരണത്തിന് അന്ത്യം കുറിക്കപ്പെടുകയും ചെയ്തതോടെയാണിത്

Author : ന്യൂസ് ഡെസ്ക്

ഇറാൻ- ഇസ്രയേൽ സംഘർഷം ലോകം ഉറ്റുനോക്കുമ്പോൾ ഇറാന്റെ ആദ്യ പരമോന്നത നേതാവ് ആയത്തൊള്ള റൂഹോള മുസാവി ഖൊമേനിയും ഉത്തർപ്രദേശും തമ്മിലൊരു പൊക്കിൾകൊടി ബന്ധമുണ്ട്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ലോകത്തിന്റെ തന്നെ ഇസ്ലാമിക ആത്മീയ മുഖമായി മാറിയ വ്യക്തിയാണ് മുസാവി ഖൊമേനി. ഇറാന്റെ ആദ്യ പരമോന്നത നേതാവായ മുസാവിയുടെ പൂർവ പരമ്പരയ്ക്ക് ഇന്ത്യയുമായി ബന്ധമുണ്ട്. ആ കുടുംബവേരുകളിൽ യുപിയിലെ ഒരു ഗ്രാമവും ഉൾപ്പെടുന്നുണ്ട്. ലഖ്നൗവിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയുള്ള കിന്തൂർ ഗ്രാമം. ഖമേനിയുടെ മുതു മുത്തച്ഛൻ സയീദ് അഹമ്മദ് മുസവി ജനിച്ചയിടമാണത്. പഴയ അവധ് മേഖല.

ബാരാബങ്കിയിലെ ഇസ്ലാമിക പണ്ഡിതനായിരുന്നു മുസവി. 1790 ലാണ് മുസവിയുടെ ജനനം. കാലാന്തരത്തിൽ ഇറാഖിലെ ഷിയകളുടെ പുണ്യസ്ഥലമായ നജഫിലേക്ക് കുടുംബത്തോടെ കുടിയേറി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് അധിനിവേശമുണ്ടാവുകയും മു​ഗൾ ഭരണത്തിന് അന്ത്യം കുറിക്കപ്പെടുകയും ചെയ്തതോടെയാണിത്.

1830 കളുടെ അന്ത്യത്തിൽ ഇറാഖിലെത്തിയ മുസവി തിരിച്ചുവന്നില്ല. പേരിനൊപ്പം ഹിന്ദ് എന്ന വാക്ക് മരണം വരെയും നിലനിർത്തി. 1869 ൽ അന്തരിച്ച, മുസവിയുടെ ശവകുടീരം കർബലയിലുണ്ട്. പേർഷ്യൻ വംശാവലിയുള്ള ഈ കുടുംബം ഇറാനിലാണ് പിന്നീട് ജീവിച്ചത്. അവിടെ 1903 ൽ പേരക്കുട്ടി റൂഹൊള്ള ജനിച്ചു. ഇറാൻ ഇസ്ലാമിക വിപ്ലവത്തിന്റെ സൂത്രധാരൻ ആയത്തൊള്ള ഖമേനി.

മതപണ്ഡിതശാലയിൽ വളർന്നുവന്ന ഖമേനി, ഇറാനിലെ ഷാ ഭരണകൂടത്തിന്റെ കടുത്ത വിമർശകനായി. 1979 ലെ ഇസ്ലാമിക വിപ്ലവത്തിലൂടെ പരമോന്നത ആത്മീയ നേതാവായി മാറി. പശ്ചിമേഷ്യയുടെ ആകെ തന്നെ ഇസ്ലാമിക നിയമങ്ങളുടെ മുഖവും. തെഹ്റാനിൽ ജീവിച്ച ഖമേനി ഇറാൻ ഭരണഘടന പരിഷ്കരിച്ചു. ഇസ്ലാമിക നിയമങ്ങൾ കടുപ്പിച്ചു. ഇറാനെ കൂടുതൽ മതബദ്ധിതമാക്കി.

1989 ൽ അന്തരിച്ച ഖമേനിയുടെ കുടുംബവശവും ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയും തമ്മിൽ ഒരു ബന്ധവുമില്ല. മറ്റൊരു കുടുംബമാണ് ഖമേനിയുടേത്. ബാരാബങ്കിയിലെ സിരൗലി ഗൗസ്പുർ താലൂക്കിലെ കിന്തൂർ ​ഗ്രാമത്തിൽ ഷിയ വിഭാ​ഗക്കാർ ധാരാളമുണ്ടെങ്കിലും ഖമേനിയുടെ പൂർവ പരമ്പരാബന്ധമുള്ള ആരുമില്ല. ആ പുരാതന ഭവനം പക്ഷേ ഇപ്പോഴുമുണ്ട്.

SCROLL FOR NEXT